Shani-Surya Yuti: സൂര്യ-ശനി സംയോഗം; ഈ രാശിക്കാർ ഏത് കാര്യത്തിലും ബുദ്ധിമുട്ടുകൾ നേരിടും
നാളെ, ഫെബ്രുവരി 25ന് ഈ രണ്ട് രാശികൾ പ്രത്യേകം ജാഗ്രത പാലിക്കണം. ശനി - സൂര്യ സംയോഗത്താൽ തുലാം, മേട രാശിക്കാർക്ക് നാളത്തെ ദിവസം നല്ല ഫലങ്ങൾ ലഭിച്ചെന്ന് വരില്ല. തൊഴിൽ രംഗത്തും സാമ്പത്തിക രംഗത്തും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
തുലാം: തുലാം രാശിക്കാർ നാളത്തെ ദിവസം ജാഗ്രത പാലിക്കേണ്ടത്. സൂര്യന്റെയും ശനിയുടെയും സംയോഗം നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കും. മാത്രമല്ല, ഓഫീസിലോ ജോലിസ്ഥലത്തോ നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിനുള്ള ഫലം നിങ്ങൾക്ക് ലഭിക്കില്ല. വീട്ടിലെ അംഗങ്ങളുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.
മേടം: ശനിയുടെ ഈ സഞ്ചാരം മൂലം മേടരാശിക്കാർ ശ്രദ്ധിക്കണം. മേടരാശിയിലെ ശനിയുടെ സ്ഥാനം ശുഭകരവും ഫലപ്രദവുമായി കണക്കാക്കപ്പെടുന്നില്ല. ശനി നീതിയുടെ ദേവനാണ്. ഒരാളുടെ കർമ്മങ്ങൾക്കനുസരിച്ചാണ് ശനി ആ വ്യക്തിക്ക് ഫലം നൽകുന്നത്. ശനി-സൂര്യൻ സംയോജനം നിങ്ങൾക്ക് മാനസിക പിരിമുറുക്കം പോലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കും. ദാമ്പത്യത്തിൽ ചില തടസ്സങ്ങൾ നേരിടാം. സംസാരത്തിൽ സംയമനം പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ബന്ധങ്ങൾ വഷളാകും. തെറ്റായ കൂട്ടുകെട്ടിൽ നിന്ന് വിട്ടുനിൽക്കണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)