Shani Uday 2023: ശശ് മഹാപുരുഷ രാജയോഗം: ഈ രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ

Tue, 14 Mar 2023-6:24 am,

ശശ്  മഹാപുരുഷ രാജയോഗത്തിന്റെ ഗുണം ഈ 3 രാശിക്കാർക്ക് വളരെയധികം സ്പെഷ്യൽ ആയിരിക്കും.  ഇതിലൂടെ  ഈ രാശിക്കാർക്ക് വൻ സമ്പത്തും പുരോഗതിയും ലഭിക്കും.  ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

മേടം (Aries): ശനിയുടെ ഉദയം മേട രാശിക്കാർക്ക് സാമ്പത്തികമായും അനുകൂല ഫലങ്ങൾ നൽകും. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ്  ശനി ഉദിച്ചിരിക്കുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ സമയത്ത് ഇവരുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നത്. ഈ രാജയോഗം ജോലി ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമായിരിക്കും.  

ചിങ്ങം (Leo):  ഈ രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപം കൊണ്ടിരിക്കുന്നത്.  അത് പങ്കാളിത്തത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റെയും ഭവനമാണ്.  അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഇണയുമായുള്ള ബന്ധം മുമ്പത്തേക്കാൾ ശക്തമാകും. അവിവാഹിതരായവർക്ക് നല്ല ആലോചനകൾ വന്നേക്കാം. തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഒപ്പം ഇവരുടെ മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും.

കുംഭം (Aquarius): ശശ് മഹാപുരുഷ് രാജയോഗം രൂപപ്പെട്ടതോടെ കുംഭ രാശിക്കാർക്ക് നല്ല ദിനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ യോഗം. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളോടൊപ്പം നിങ്ങളുടെ ജീവിത പങ്കാളിയ്ക്കും പുരോഗതിയുടെ ഭാഗ്യം തെളിയും.  ഈ കാലയളവിൽ കുംഭ രാശിക്കാരുടെ പ്രൊഫഷണൽ ജീവിതത്തിലും പുരോഗതി കൈവരിക്കാനാകും. ഒപ്പം ആത്മവിശ്വാസവും വർദ്ധിക്കും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളേയും വിവരങ്ങളെളേയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link