Shani Uday: ശനി ഉദയം; ഈ ഏഴ് രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിനം
മേടം: നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ധനലാഭം ഉണ്ടാകും. പ്രമോഷൻ ലഭിക്കും. പുതിയ ബിസിനസ് ആശയങ്ങൾക്കും വഴിവെയ്ക്കും.
ഇടവം: തൊഴിൽ പുരോഗതിയുണ്ടാകും. പുതിയ വലിയ തൊഴിലവസരങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥന്റെ അഭിനന്ദനം ലഭിക്കും. കഠിനാധ്വാനം ഫലം ചെയ്യും. ബിസിനസിൽ ലാഭം ഉണ്ടാകും.
മിഥുനം: ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗ്രഹം സഫലമാകും. ജോലി ചെയ്യുന്നവർക്ക് നല്ല സമയം.
കർക്കടകം: പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും. എന്നാൽ നിക്ഷേപത്തിൽ ശ്രദ്ധിക്കണം. സർക്കാർ ജീവനക്കാർക്ക് വരുമാനം വർദ്ധിക്കും. ബിസിനസിൽ ലാഭം വർധിക്കും. പൂർവ്വിക സ്വത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും.
കന്നി: മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും. സർക്കാർ ജോലിയിലുള്ളവർക്ക് നേട്ടമുണ്ടാകും.
തുലാം: കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും.
ധനു: ശത്രുക്കളെ പരാജയപ്പെടുത്തും. ജീവനക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. സംസാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)