Shani Uday 2023 : ശനി ഉദയത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!
ഇപ്പോൾ ശനി അസ്തമിച്ചിരിക്കുകയാണ്. ഇതിനി നാളെ അതായത് മാര്‍ച്ച് 5 ന് കുംഭം രാശിയില്‍ ഉദിക്കും. ശനിയുടെ ഉദയം 12 രാശികളേയും വ്യത്യസ്ത രീതിയിലായിരിക്കും ബാധിക്കുക. ശനി ഉദിച്ചുയരുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യമുണ്ടാകും എന്നാൽ ചിലര്‍ക്ക് ദോഷവും. ശനിയുടെ ഉദയത്തോടെ ഏതൊക്കെ രാശിക്കാർക്കാണ് ജീവിതത്തിലും ഭാഗ്യോദയം എന്ന നമുക്കറിയാം...
മേടം (Aries): ഈ രാശിക്കാര്‍ക്ക് ശനി രാജയോഗമാണ് നൽകുന്നത്. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനിയുടെ ഉദയം. ഈ സമയത്ത് പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം നേടാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ബിസിനസുകാര്‍ക്കും ശനിദേവന്റെ കൃപ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ ചില വലിയ നേട്ടങ്ങള്‍ കൈവരും. ശനിയുടെ ഉദയത്തോടെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും.
ഇടവം (Taurus): ശനി ഈ രാശിക്കാരുടെ ഒന്‍പതാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്. പത്താം ഭാവത്തില്‍ ശനിയുടെ ഉദയം നിങ്ങള്‍ക്ക് വൻ വിജയം നല്‍കും. ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിയുള്ളവരുടെ ജീവിതത്തില്‍ പുതിയ മാറ്റം ഉണ്ടക്കയം. ബിസിനസ്സുകാര്‍ പുരോഗതി കൈവരിക്കും.
മിഥുനം (Gemini): ഇവർക്ക് ശനി ഭാഗ്യത്തിന്റെ അധിപനാണ്. ശനിയുടെ ഉദയം മിഥുനം രാശിക്കാർക്ക് വിജയത്തിന്റെ സൂചനകള്‍ നല്‍കും. ഈ സമയത്ത് ഭാഗ്യം കൂടെയുണ്ടാകും. രാഷ്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം നല്ലതാണ്.
കർക്കടകം (Cancer): ശനിയുടെ ഉദയം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. കർക്കടക രാശിക്കാരുടെ വ്യക്തിജീവിതത്തിലും തൊഴില്‍പരമായും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഈ സമയം നീങ്ങും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ ഐശ്വര്യം കൈവരിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ സഹകരണം ഉണ്ടായിരിക്കും. പ്രശസ്തിയും വര്‍ദ്ധിക്കും, കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, മുടങ്ങിക്കിടന്ന ജോലികള്‍ ആരുടെയെങ്കിലും സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ നല്ല സമയം.
ചിങ്ങം (Leo): ശനി കുംഭം രാശിയില്‍ ഉദിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുരോഗതിക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബത്തിന്റെ പിന്തുണയുണ്ടാകും. ശനിയുടെ അസ്തമയം മൂലം ആരംഭിച്ച പ്രശ്‌നങ്ങളും അവസാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ആരംഭിക്കും. പിതാവുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും.
കന്നി (Virgo): കന്നി രാശിക്കാരുടെ ആറാം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. ഇതോടെ നിങ്ങൾക്ക് നിങ്ങളുടെ ശത്രുക്കളില്‍ നിന്നും മുക്തി ലഭിക്കും. വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴിതുറക്കും.
തുലാം (Libra): തുലാം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ശനിയുടെ സംക്രമം. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്. ഉന്നതവിദ്യാഭ്യാസത്തിന് പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീരുമാനമുണ്ടാകും.
ധനു (Sagittarius): ഈ രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തോടെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്ക് സമയം അനുകൂലം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ക്രമേണ കുറയും.
മകരം (Capricorn): ഈ രാശിക്കാരുടെ രണ്ടാം ഭാവത്തിലാണ് ശനി ഉദിക്കാൻ പോകുന്നത്. ഇത് പണത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. കുടുംബത്തില്‍ സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ ഈ സമയം പരിഹരിക്കാം. നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനത്താല്‍ മറ്റുള്ളവരെ സ്വാധീനിക്കാനാകും.
കുംഭം (aquarius): ശനി കുംഭം രാശിയിലായിരുന്നു അസ്തമിച്ചിരിക്കുന്നത്. ഇനി നാളെ ഇതേ രാശിയിൽ തന്നെ ഉദിക്കും. ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും ശനിയുടെ അനുഗ്രഹത്താല്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സമയം അനുകൂലം. കുടുംബ ബിസിനസില്‍ സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത. ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ഈ സമയം ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)