Shani Vakri 2024: ശനിയുടെ വിപരീത ചലനം; ഈ 3 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവല്‍!
സ്വന്തം രാശിയായ കുംഭത്തിലാണ് നിലവിൽ ശനിയുടെ സഞ്ചാരം. ഹിന്ദു പഞ്ചാംഗ പ്രകാരം ജൂൺ 29 ന് അർദ്ധരാത്രി 12:35 ന് ശനിയുടെ വിപരീത ചലനം ആരംഭിക്കും. നവംബർ 15 വരെ ശനി ഈ ഭാവത്തിൽ സഞ്ചരിക്കും.
ശനിയുടെ വിപരീത ചലനം 12 രാശിക്കാരുടെയും ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. ഈ സമയത്ത് മൂന്ന് രാശിക്കാർക്ക് ഭാഗ്യവും ധാരാളം പണവും പ്രശസ്തിയും ലഭിക്കുമെന്ന് പറയപ്പെടുന്നു. ആ ഭാഗ്യ രാശിക്കാർ ആരൊക്കെയാണ് നോക്കാം.
മേടം രാശിക്കാർക്ക് ശനിയുടെ വിപരീത ചലനം ഏറെ ഗുണകരമാണ്. ഈ സമയത്ത് മേടം രാശിക്കാർക്ക് ബിസിനസ്സിൽ പുരോഗതിയുണ്ടാകും. തൊഴിൽ മേഖലയിൽ വിജയം കാണും. കടം കൊടുത്തതോ തിരിച്ചു കിട്ടില്ലെന്ന് വിചാരിച്ച് വിട്ടുകളഞ്ഞതോ ആയ പണം തിരികെ നിങ്ങളിലെത്തും.
ശനിയുടെ വിപരീത ചലനം ഇടവം രാശിക്ക് പല വിധത്തിൽ ഗുണകരമാണ്. ഇത്രയും നാളുകളായി ഈ രാശിക്കാരുടെ ജീവിതത്തിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾ ഇല്ലാതാകും. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ശനിയുടെ വിപരീത ചലനത്തോടെ വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ അകമ്പടി ലഭിക്കും. ഈ സമയം, തൊഴിൽ, ബിസിനസ്സ് എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഇതുവഴി വൃശ്ചിക രാശിക്കാരുടെ കൈകളിലേയ്ക്ക് പണം ഒഴുകിയെത്തും.