Shani Vakri: 139 ദിവസം ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത സാമ്പത്തിക നേട്ടം!

Mon, 10 Jun 2024-9:18 am,

Shani Vakri In Kumbh: ജൂൺ 30 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് മൂലം 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ആദരവും ലഭിക്കും.

ജ്യോതിഷ പ്രകാരം ശനി സമയാസമയത്ത് വക്രഗതിയിലും നേർരേഖയിലും ചലിക്കാറുണ്ട്.   അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ഭൂമിയിലും  പ്രതിഫലിക്കും.

കർമ്മഫല ദാതാവായ ശനി ജൂൺ 30 ന് വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ശനി തന്റെ  യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് വക്രഗതിയിൽ ചലിക്കുന്നത്. 

അതുമൂലം ചില രാശിക്കാരുടെ സുവർണ്ണകാലം തുടങ്ങും. ഇവരുടെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാകാം. ആ രാശിക്കാർ ആരൊക്കെ അറിയാം... 

മിഥുനം (Gemini): ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ  ഒൻപതാം ഭാവത്തിലാണ് ശനി വക്രഗതിയിൽ ചലിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം, ഈ സമയം മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാൻ യോഗമുണ്ടാകും

തുലാം (Libra): ശനിയുടെ വക്രഗതി തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം ഈ  ട്രാൻസിറ്റ് ജാതകത്തിലെ അഞ്ചാം ഭാവത്തിലാണ് നടക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും

മേടം (Aries): ശനിയുടെ വക്രഗതിയിൽ ഈ രാശിക്കാകർക്കും അടിപൊളിയായിരിക്കും. ഈ രാശിയുടെ വരുമാന ഭവനത്തിലാണ് ശനി വക്രഗതിയിൽ നീങ്ങാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടായേക്കാം. പല സ്രോതസ്സുകളിൽ നിന്നും പണം സമ്പാദിക്കുന്നതിൽ വിജയിക്കും,

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link