Double Rajayoga: 30 വർഷത്തിന് ശേഷം ശശ്, മാളവ്യ യോഗം; ശുക്ര ശനി കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
ജ്യോതിഷമനുസരിച്ച് 30 വർഷത്തിന് ശേഷം ഇരട്ട രാജയോഗം രൂപപ്പെടുന്നു. ഇതിലൂടെ ചില രാശിക്കാരുടെ നല്ല ദിവസങ്ങൾക്ക് തുടക്കമാകും
Double Rajyog: ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ രാശി മാറാറുണ്ട് അതിലൂടെ നിരവധി ശുഭകരമായ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കുന്നു. അത് മനുഷ്യ ജീവിതത്തെയും ലോകത്തേയും നേരിട്ട് ബാധിക്കാറുമുണ്ട്. നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിലാണ്.
മെയ് 19 ന് ശുക്രനും സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിക്കും. അതിലൂടെ ശശ്, മാളവ്യ രാജയോഗം രൂപപ്പെടും. 30 വർഷങ്ങൾക്ക് ശേഷമാണ് ഈ രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നത്.
ഇത് മൂലം ചില രാശിക്കാർക്ക് ഭാഗ്യം തെളിഞ്ഞേക്കാം. സമ്പത്തിൽ വർദ്ധനവും ഉണ്ടായേക്കാം. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): മാളവ്യ ശശ് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ ജോലി സ്ഥലത്തെ നിങ്ങളുടെ മികച്ച പെർഫോമൻസിന് അഭിനന്ദനം ലഭിക്കും. ബിസിനസ്സിൽ ധാരാളം പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ഈ സമയത്ത് ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ബിസിനസിൽ നല്ല ലാഭം, വിദേശയാത്രയ്ക്ക് യോഗം, പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവസരം എന്നിവ ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, പിതാവിൽ നിന്നും പൂർണ്ണ പിന്തുണയുണ്ടാകും.
മകരം (Capricorn): മാളവ്യ ശശ് രാജയോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനലാഭം, പുതിയ പ്രോജക്ടുകൾ ലഭിക്കും, അധിക വരുമാനത്തിൻ്റെ സാധ്യത, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ധനലാഭം, ജോലിയുള്ളവർക്ക് ഈ കാലയളവിൽ പ്രമോഷനും ഇൻക്രിമെൻ്റും ലഭിച്ചേക്കാം, ഈ സമയത്ത് നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടും.
തുലാം (Libra): മാളവ്യ ശശ് രാജയോഗത്തിലൂടെ ഇ രാശിക്കാർക്കും അടിപൊളി നേട്ടങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ ഇവർക്ക് ബിസിനസിൽ ധനനേട്ടം, ജോലിയുള്ളവർക്ക് സാമ്പത്തിക നേട്ടങ്ങൾ, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും, ഈ കാലയളവിൽ നിങ്ങൾക്ക് വസ്തുവകകളും വാഹനങ്ങളും വാങ്ങാണ് യോഗം, ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, സിനിമ മേഖല, മീഡിയ, മോഡലിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്താൽ ഇവർക്ക് വൻ ലാഭം നേടാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)