Shash Rajayoga: ശശ് രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?
Shani In Kumbh Makes Shubh Rajayoga: ജ്യോതിഷത്തിൽ ഏറ്റവും സാവധാനത്തിൽ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനി നിലവിൽ അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. 2025 മാർച്ച് വരെ ഈ രാശിയിൽ തുടരും.
ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ രണ്ടര വർഷമെടുക്കും, ഇത്തരമൊരു സാഹചര്യത്തിൽ ശനിയ്ക്ക് ഒരു രാശി ചക്രം പൂർത്തിയാക്കാൻ 30 വർഷമെടുക്കും.
ശനി കുംഭ രാശിയിൽ സ്ഥിതി ചെയ്യുന്നതിലൂടെ ശശ് രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗം 5 രാശിക്കാർക്ക് ശുഭകരമായിരിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
കുംഭം (Aquarius): 30 വർഷത്തിനു ശേഷം കുംഭത്തിൽ ശനിയുടെ സാന്നിധ്യം ചില രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ശശ് രാജയോഗം ഈ രാശിക്കാർക്ക് ശരിക്കും ഭാഗ്യമായിരിക്കും. 2025 മാർച്ച് വരെ ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ ഇവർക്ക് ലഭിക്കും
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനി കുംഭ രാശിയിൽ നിൽക്കുന്നത് വളരെയധികം ഗുണം നൽകും. 2025 മാർച്ച് വരെ ഇവർക്ക് കിടിലം ആനുകൂല്യങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ബിസിനസ്സിൽ ലാഭം പുരോഗതി എന്നിവ ലഭിക്കും, ഈ സമയത്ത് നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും
ഇടവം (Taurus): ശനി കുംഭത്തിൽ തുടരുന്നതിലൂടെ സൃഷ്‌ടിച്ച ശശ് മഹാപുരുഷ രാജയോഗം ഈ രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും. ഈ സമയത്ത് ഭാഗ്യം ഇവരുടെ പക്ഷത്തായിരിക്കും. ഒരു ജീവനക്കാരന് പ്രമോഷനോടൊപ്പം ശമ്പള വർദ്ധനവും ലഭിക്കും. വിദേശത്ത് ജോലി ചെയ്യാനോ ബിസിനസ് ചെയ്യാനോ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ആ സ്വപ്നം സാക്ഷാത്കരിക്കാനാകും.
തുലാം (Libra): തുലാം രാശിക്കാർക്കും ശനിയുടെ ശശ് മഹാപുരുഷ രാജയോഗം വളരെയധികം ഭാഗ്യം നൽകും. ഈ സമയത്ത് ഇവർക്ക് ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. ജോലിക്കാർക്ക് ഈ സമയത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റത്തോടെ പുതിയ ജോലിയും നല്ല ശമ്പളവും ലഭിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും
കന്നി (virgo): ഇവർക്കും ശനിയുടെ ശശ് രാജയോഗം വളരെ വിശേഷമായിരിക്കും. ഈ സമയത്ത് ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ ചിന്തിക്കുന്നവർക്ക് ഈ കാലയളവിൽ വിജയം, ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും, ശമ്പളം വർദ്ധിച്ചേക്കാം. പ്രമോഷൻ അല്ലെങ്കിൽ ശമ്പള വർദ്ധനവ് എന്നിവയ്‌ക്കൊപ്പം ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിക്കും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കുകയും ജോലിയിൽ വിജയം നേടുകയും ചെയ്യും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)