Mobikwik:നിങ്ങളുടെ ഫോണിലും ഈ ആപ്പുണ്ടോ? 11 കോടി ആളുകളുടെ സാമ്പത്തിക വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ

Mon, 29 Mar 2021-8:01 pm,

സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഒാൺലൈൻ പ്ലാറ്റോഫോമായ മൊബി ക്വിക്കാണ് 11 കോടി ആളുകളുടെ സാമ്പത്തിക വിവരങ്ങൾ  ചോർന്നതായി വെളിപ്പെടുത്തിയത്.

ഇന്ത്യൻ സൈബർ സെക്യൂരിറ്റി വിദഗ്ധൻ രാജശേഖരൻ രജൌരിയ ആണ്  ട്വിറ്ററിൽ വെളിപ്പെടുത്തൽ നടത്തിയത്. വിവരങ്ങൾ ഡാർക്ക് വെബ്ബിലാണ് വിൽപ്പനക്ക് ഇട്ടിരിക്കുന്നത്.

 

ഡേറ്റ ചോർന്നുവെന്ന് ഫ്രെഞ്ച് എത്തിക്കൽ ഹാക്കറും സെക്യൂരിറ്റി റിസർച്ചറുമായി എലിയറ്റ് ആൻഡേഴ്സണനും ട്വിറ്ററിൽ പങ്കുവെച്ചു

ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ,ഇ-മെയിൽ,ബാങ്ക് അക്കൌണ്ട്,ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവയാണ് ചോർത്തപ്പെട്ടത്. മൊബി ക്വിക്കിൻറെ ഡാറ്റാ ബേസ് പൂർണമായും ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link