ODI Double Century : ഏകദിനത്തിൽ ആകെ പിറന്നത് 10 ഇരട്ട സെഞ്ചുറികൾ; അതിൽ ഏഴും നേടിയത് ഇന്ത്യൻ താരങ്ങൾ
ഏകദിന ക്രിക്കറ്റിൽ ആദ്യ ഇരട്ട സെഞ്ചുറി നേടുന്ന താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. 2010ൽ ഗ്വാളിയോറിൽ വെച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ക്രിക്കറ്റ് ഇതിഹാസം ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ചുറി നേടുന്നത്.
സച്ചിന് പിന്നാലെ ഏകദിന ചരിത്രത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന താരമാണ് വീരേന്ദ്ര സേവാഗ്. 20111ൽ ഇൻഡോറിൽ വെച്ച് വെസ്റ്റ് ഇൻഡീസിനെതിരെയാണ് സേവാഗ് ഇരട്ട സെഞ്ചുറി നേടുന്നത്.
ക്രിക്കറ്റ് ചരിത്രത്തിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. മൂന്ന് തവണയാണ് രോഹിത് തന്റെ വ്യക്തിഗത സ്കോർ 200 കടത്തിയത്. കൂടാതെ ഏകദിന ഫോർമാറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും രോഹിത്തിനൊപ്പമാണ്. ശ്രീലങ്കയ്ക്കെതിരെ ഈഡൻ ഗാർഡനിൽ വെച്ച് നേടിയ 264 റൺസ്. ലങ്കയ്ക്കെതിരെ തന്നെയാണ് രോഹിത് തന്റെ മറ്റൊരു ഇരട്ട സെഞ്ചുറി നേട്ടം. ഇതിന് പുറമെ 2014ൽ ഓസ്ട്രേലിയക്കെതിരെ രോഹിത് 209 റൺസെടുക്കുകയും ചെയ്തു
2022 ഡിസംബറിലാണ് ഇഷാൻ കിഷൻ 200 റൺസെന്ന നേട്ടം സ്വന്തമാക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വിക്കറ്റ് കീപ്പർ 210 റൺസെടുത്ത് പുറത്താകുകയായിരുന്നു.
ഈ ഏറ്റവും അവസാനത്തെ ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ ഇന്ന് ജനുവരി 18 ഹൈദരാബാദിൽ വെച്ച് നടന്ന മത്സരത്തിൽ താരം ഇരട്ട സെഞ്ചുറി നേടി