Shukra Gochar 2023: മീനം രാശിയിൽ ശുക്ര സംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനസമൃദ്ധിയും പ്രശസ്തിയും!
Shukra Gochar 2023: ശുക്രൻ മീനരാശിയിൽ പ്രവേശിക്കുമ്പോൾ വ്യാഴവുമായി ശുക്രന്റെ സഖ്യം ഉണ്ടാകും. ഈ സഖ്യം മെയ് അവസാനം വരെ നിലനിൽക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം പൂർണമായും മാറും. അത് ഏതൊക്കെ രാശിക്കാർ എന്നറിയാം...
മേടം (Aries): വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഇവരുടെ ദാമ്പത്യ ജീവിതത്തിൽ മാധുര്യവും പരസ്പര ബഹുമാനവും വർദ്ധിക്കും. അതേ സമയം ചിലരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകും. ശാന്തത പാലിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാനാകും. ഈ സമയത്ത് സാമ്പത്തിക സ്ഥിതി ശക്തമാകും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ഈ സമയത്ത് നിങ്ങൾ ശത്രുക്കളിൽ നിന്നും ജാഗ്രത പാലിക്കണം.
കർക്കടകം (Cancer): രണ്ട് ശുഭ ഗ്രഹങ്ങളുഡി കൂടിച്ചേരൽ കർക്കടക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. വിദേശത്ത് താമസിക്കാൻ വിചാരിക്കുന്നവരുടെ ആഗ്രഹം ഈ സമയത്ത് സഫലമാകും. മുടങ്ങിക്കിടക്കുന്ന ജോലികളും ഈ കാലയളവിൽ പൂർത്തിയാകും. ഈ സമയം ബിസിനസുകാർക്കും അനുകൂലമായിരിക്കും. ഏതെങ്കിലും വലിയ ഇടപാട് പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമായിരിക്കും. ഈ സമയത്ത് വാഹനങ്ങളും മറ്റും വാങ്ങാണ് യോഗം. വരുമാനത്തിൽ വർദ്ധനവിന് സാധ്യത.
മീനം (Pisces): മീനം രാശിയിലാണ് മിത്ര ഗ്രഹങ്ങളായ ശുക്രനും ഗുരുവും കൂടിച്ചേരാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ മീനരാശിക്കാരുടെ ഭാഗ്യം വർദ്ധിക്കും. ബിസിനസ്സിൽ നല്ല ഫലങ്ങൾ ലഭിക്കും. അതോടൊപ്പം ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. ആരോഗ്യം മെച്ചപ്പെടും. 12 വർഷങ്ങൾക്ക് ശേഷമാണ് മീനരാശിയിൽ വ്യാഴ സംക്രമം നടക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ജീവിതത്തിൽ ഐശ്വര്യം കാണുകയും ഭാഗ്യം പൂർണ്ണമായി പിന്തുണയ്ക്കുകയും ചെയ്യും. കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കാനും ഇവർക്ക് കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)