Shukra Gochar 2022: ഈ വർഷത്തെ അവസാന സംക്രമം 5 രാശിക്കാർക്ക് തൊഴിൽ-ബിസിനസിൽ നൽകും ബമ്പർ ലാഭം

Sat, 24 Dec 2022-4:06 pm,

മീനം : മീനരാശിക്കാർക്ക് ഈ സംക്രമം ധാരാളം ഗുണം നൽകും. ശുക്രസംക്രമണത്തിലൂടെ ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറും. ഈ കാലയളവിൽ വളരെക്കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങളിൽ  വിജയമുണ്ടാകും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കിൽ ഗുണം ചെയ്യും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. മംഗളകരമായ ഫലങ്ങൾ ലഭിക്കാൻ വ്യാഴാഴ്ച ദിവസം ശിവ ക്ഷേത്രത്തിൽ പൂജ നടത്തുക.

മകരം : ഡിസംബർ 29 ന് ശുക്രൻ മകരം രാശിയിൽ പ്രവേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ ഈ സമയം പുരോഗതിയുണ്ടാകും ഒപ്പം വിജയവും ലഭിക്കും. വർഷത്തിന്റെ തുടക്കത്തിൽ വിദേശയാത്രയ്ക്കുള്ള സാധ്യതകൾ ഉണ്ടാകും. അനാവശ്യ ചെലവുകളിൽ നിന്ന് സ്വയം മാറി നിൽക്കുക. കുടുംബത്തിന്റെയും ജീവിതപങ്കാളിയുടെയും സഹകരണം ഈ സമയത്തെ കൂടുതൽ സന്തോഷകരമാക്കും. ഈ സമയം ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിർത്താൻ ചെമ്പരത്തിപ്പൂവ് സമർപ്പിക്കുക.

തുലാം : ജ്യോതിഷ പ്രകാരം ശുക്രന്റെ സംക്രമം തുലാം രാശിക്കാരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. അതിന്റെ പോസിറ്റിവ് ഫലം കാണപ്പെടും. ഈ സമയത്ത് ജോലിയിൽ നിരവധി പുതിയ അവസരങ്ങൾ ലഭ്യമാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം മാധുര്യമുള്ളതാകും. പുതുവർഷത്തിൽ നിങ്ങൾ ജോലി മാറാൻ പദ്ധതിയിടുകയാണെങ്കിൽ നല്ല ഓഫർ ലഭിക്കും. പങ്കാളിയുടെ പിന്തുണയുണ്ടാകും. ഈ രാശിമാറ്റം നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും.

കന്നി: കന്നിരാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ് രംഗത്ത് വളരെയധികം പുരോഗതിയുണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, യാത്രകൾ നടത്താം. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. സമ്പത്ത് വർധിപ്പിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ കുടുംബാംഗങ്ങളുമായുള്ള അടുപ്പം വർദ്ധിക്കും. ഈ സമയത്ത് ലക്ഷ്മി ദേവിയെ പതിവായി ധ്യാനിക്കുക.

മേടം: ജ്യോതിഷ പ്രകാരം വർഷാവസാനം ശുക്രന്റെ സംക്രമണം മേട രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് പണം സമ്പാദിക്കാൻ ധാരാളം നല്ല അവസരങ്ങൾ ലഭിക്കും. ശുക്രന്റെ സംക്രമണത്തോടെ നിങ്ങൾക്ക് വലിയ ആളുകളുമായി പിടിപാടുണ്ടാകും. ഇതിന്റെ ഗുണഫലങ്ങൾ ഭാവിയിൽ കാണാൻ കഴിയും. വ്യവസായികൾക്കും ഈ സമയം നല്ലതായിരിക്കും. സാമ്പത്തിക കാര്യങ്ങളിലും നിങ്ങൾക്ക് വിജയം ലഭിക്കും. വൻ ധനമഴയുണ്ടാകും. ശുക്രന്റെ ശുഭഫലങ്ങൾക്കായി ദിവസവും 24 തവണ ശുക്ര മന്ത്രം ജപിക്കുക. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link