Shukra Nakshathra Gochar: 5 ദിവസത്തിനുള്ളിൽ ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്; ഇവർ തൊട്ടതെല്ലാം പൊന്നാകും!
Venus Nakshathra Transit 2024: ജ്യോതിഷത്തിൽ ധനത്തിന്റെയും ഐശ്വര്യത്തിന്റെയും സുഖ സമൃദ്ധിയുടെയും കാരകനായിട്ടാണ് ശുക്രനെ കരുതുന്നത്. ശുക്രന്‍ സമയാസമയങ്ങളില്‍ തന്നെ രാശിയും നക്ഷത്രവുമൊക്കെ മാറാറുണ്ട്.
ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും വന്നുചേരും. നിലവില്‍ ശുക്രന്‍ ചിത്തിര നക്ഷത്രത്തിലാണ്. സെപ്റ്റംബര്‍ 24 ന് ശുക്രന്‍ ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും.
ചോതി നിഴല്‍ഗ്രഹമായ രാഹുവിന്റെ നക്ഷത്രമാണ്. ഈ നക്ഷത്രമാറ്റം ചില രാശികള്‍ക്ക് അനുകൂലമായിരിക്കും അതുപോലെ മറ്റുചില രാശിക്കാർക്ക് പ്രതികൂലമായിരിക്കും.
സെപ്റ്റംബര്‍ 24 ന് പുലര്‍ച്ചെ 1: 20 നാണ് ശുക്രന്‍ ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് ഒക്ടോബര്‍ 5 വരെ ഇതേ നക്ഷത്രത്തില്‍ തുടരും. 27 നക്ഷത്രങ്ങളില്‍ പതിനഞ്ചാമത്തെ നക്ഷത്രമാണ് ചോതി.
ഈ നക്ഷത്രത്തിന്റെ അധിപന്‍ രാഹുവും രാശി തുലാവുമാണ്. ശുക്രന്‍ രാഹുവിന്റെ നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ നേട്ടങ്ങൾ കൊയ്യുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ശുക്രന്റെ നക്ഷത്രമാറ്റം ഇവർക്ക് ഗുണകരമായ മാറ്റങ്ങള്‍ നൽകും. മേടം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ശുക്രന്‍ വരുന്നത്, അതിലൂടെ ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും തിളങ്ങാന്‍ സാധിക്കും, അതോടൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ഊഷ്മളമായിരിക്കും, കരിയറില്‍ പുരോഗതിയുണ്ടാകും
ഇടവം (Taurus): ഈ രാശിയുടെ ആറാമത്തെ ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. ശുക്രന്റെ നക്ഷത്രമാറ്റം ഇവർക്ക് വൻ നേട്ടങ്ങൾ നൽകും, ശത്രുക്കളെയും എതിരാളികളെയും പിന്നിലാക്കി വിജയത്തിലേക്ക് കുതിക്കും, കരിയറില്‍ ആഗ്രഹിച്ച രീതിയിലുള്ള മാറ്റങ്ങള്‍ ലഭിക്കും, തൊഴില്‍രഹിതരര്‍ക്ക് നല്ല ജോലി ലഭിക്കും, ബിസിനസില്‍ ലാഭമുണ്ടാകും, സാമ്പത്തികസ്ഥിതി മെച്ചപ്പെടും
ചിങ്ങം (Leo): ഇവർക്കും ശുക്രന്റെ നക്ഷത്രമാറ്റം ഗുണകരമായിരിക്കും. ജോലിസംബന്ധമായി സ്ഥലംമാറ്റം ആവശ്യമായി വരും, വിദേശത്തേക്ക് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ലഭിക്കും, പരിശ്രമവും അധ്വാനവും മനസ്സിലാക്കി തൊഴിലില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ലഭിക്കും, ബിസിനസില്‍ ലാഭം, സാമ്പത്തികസ്ഥിതി മെച്ചപ്പെടും, ജീവിതപങ്കാളിക്കൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാന്‍ കഴിയും. ദാമ്പത്യം സന്തോഷപൂര്‍ണ്ണമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)