Ginger Tea: ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം ഇഞ്ചി ചായ; പക്ഷേ, ഈ സമയത്ത് കഴിക്കുന്നത് വലിയ ദോഷം
ഇഞ്ചി ചായ ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്നു. എന്നാൽ, ഇത് അമിതമായി കഴിക്കുന്നതും വെറുംവയറ്റിൽ കഴിക്കുന്നതും നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
രക്തസമ്മർദ്ദപ്രശ്നങ്ങൾ ഉള്ളവർ ഇഞ്ചി ചായ കഴിക്കരുത്. ഇത് ആരോഗ്യം മോശമാകാൻ കാരണമാകും.
ഇഞ്ചി ചായ അമിതമായി കുടിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തം ശരീരത്തിൽ അമിതമായി എത്തുന്നത് നല്ലതല്ല.
ഇഞ്ചി ചായ അമിതമായി കുടിക്കുന്നത് നെഞ്ചെെരിച്ചിൽ, വയറെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ഇത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.
ഇഞ്ചി ചായ അമിതമായി കഴിക്കുന്നത് ഉറക്കക്കുറവിലേക്ക് നയിക്കും. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)