Spicy Food Side effects: സ്പൈസി ഫുഡാണോ കൂടുതൽ ഇഷ്ടം..? ഈ കാര്യങ്ങൾ ഓർമ്മയിലിരിക്കട്ടെ
എരിവുള്ള ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇതുമൂലം വയറുവേദന, വയറിൽ എരിച്ചിൽ, മലബന്ധം തുടങ്ങി പല രോഗങ്ങളും നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നുണ്ടെങ്കിൽ അത് കുറയ്ക്കുക.
ഉയർന്ന ബിപി പ്രശ്നങ്ങൾ ഉള്ളവർ അമിത ഉപ്പോ മസാലകളോ ചേർന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് പൊതുവിൽ നല്ലത്. കാരണം ഇത് നിങ്ങളുടെ ബിപിയിൽ പെട്ടെന്ന് വേരിയേഷൻസ് ഉണ്ടാക്കാൻ കാരണമാകുന്നു.
അമിതമായി എരിവും പുളിയും ചേർത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടും. മുഖത്ത് കുരുവും പാടുകളും ഉണ്ടാക്കാൻ കാരണമാകുന്നു.
എരിവുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ഗണ്യമായി വർദ്ധിപ്പിക്കുന്നു. കാരണം ഇതിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് കഴിക്കരുത്.
എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് പൈൽസ് പ്രശ്‌നത്തിന് കാരണമാകും. അതുകൊണ്ട് തന്നെ ഇന്ന് മുതൽ മസാലകൾ ധാരാളമായി കഴിക്കുന്നത് പരിമിതപ്പെടുത്തണം.
എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് മാനസികാരോഗ്യത്തെയും ബാധിക്കും. ഇത് നിങ്ങൾക്ക് സമ്മർദ്ദം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
ശ്രദ്ധിക്കുക: ഇവിടെ നല്കിയിരിക്കുന്ന കാര്യങ്ങള് പൊതുവായ വിവരങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ്. ZEE MALAYALAM NEWS ഇത് സ്ഥിതീകരിക്കുന്നില്ല.