Side Effects Of Maida: അമിതമായി മൈദ കഴിച്ചാൽ അപകടം; ശ്രദ്ധിക്കുക!
നാരുകളും പോഷകങ്ങളും കുറഞ്ഞ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ശരീരത്തിന് ബുദ്ധിമുട്ടാണ്. ഇത് മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
മൈദയിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കൂടുതലാണ്. ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യും. മൈദ കൂടുതലായി കഴിക്കുന്നവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
മൈദ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകും.
മൈദ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുകയും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
മൈദയിൽ പോഷക ഗുണങ്ങൾ ഇല്ല. അതിനാൽ ഇത് അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കും.