Secret love: സുഹൃത്ത് നിങ്ങളെ രഹസ്യമായി പ്രണയിക്കുന്നുണ്ടോ എന്ന് അറിയണോ? ഇതാ ചില സിമ്പിൾ ടിപ്സ്
കൂടെ പഠിച്ചവരോ ഒപ്പം ജോലി ചെയ്യുന്നവരോ സുഹൃത്തിന്റെ സുഹൃത്തുക്കളോ അങ്ങനെ ആര്‍ക്ക് ആരോട് വേണമെങ്കിലും ഏപ്പോള്‍ വേണമെങ്കിലും സൗഹൃദം പ്രണയമായി മാറാം. രഹസ്യ പ്രണയം മനസില്‍ സൂക്ഷിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.
പ്രണയം തുറന്നുപറയാത്ത കാരണം നഷ്ടബോധത്തോടെ ജീവിക്കുന്നവരുണ്ട്. പ്രണയം തുറന്നുപറയാനുള്ള ധൈര്യമില്ലാത്തതോ ജീവിത സാഹചര്യങ്ങളിലെ പ്രശ്‌നങ്ങളോ അങ്ങനെ പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. എന്നാല്‍ ഇത് മനസിലാക്കാന്‍ ചില വഴികളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍... : ഒരു കൂട്ടം ആള്‍ക്കാര്‍ക്കിടയില്‍ നിങ്ങളെ പ്രണയിക്കുന്നുണ്ടെന്ന് കരുതുന്ന വ്യക്തി നിങ്ങളെ അഭിമുഖീകരിച്ചാണോ നില്‍ക്കുന്നത്? ഇത് നിങ്ങളോടുള്ള താത്പര്യത്തിന്റെ പ്രകടമായ ലക്ഷണമാണെന്നാണ് ശരീരഭാഷാ വിദഗ്ധര്‍ പറയുന്നത്.
ഒഴിഞ്ഞുമാറല്‍ : എന്നും നിങ്ങളോടൊപ്പമുള്ള ഒരാളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കുക. നിങ്ങളില്‍ നിന്ന് സുഹൃത്ത് ബോധപൂര്‍വം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴി മാറിയോ എന്ന് സംശയിക്കാം.
നോട്ടം : നിങ്ങളെ ഒരാള്‍ പ്രണയിക്കുന്നുണ്ടെങ്കില്‍ ആ വ്യക്തി അറിഞ്ഞോ അറിയാതെയോ നിങ്ങളെ ഇടയ്ക്കിടെ നോക്കും. കുറേ ആളുകള്‍ക്കിടയിലും അയാള്‍ നിങ്ങളെ ഇടയ്ക്കിടെ നോക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളോടുള്ള ഇഷ്ടം കാരണമാണെന്ന് ഉറപ്പിക്കാം.
നാണം : നിങ്ങള്‍ അടുത്തുള്ളപ്പോള്‍ സുഹൃത്തിന്റെ സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം നാണം അനുഭവപ്പെടുന്നുണ്ടോ? മനസുകൊണ്ട് പ്രണയം ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ശരീരത്തിന് അത് സാധിച്ചെന്നു വരില്ല. കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയാതെ വരിക, മുഖം ചുവന്നുതുടുക്കുക എന്നതൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
ഓര്‍മ്മകള്‍ പങ്കുവെയ്ക്കുക : നിങ്ങളോട് ഏറെ അടുപ്പമുള്ള സുഹൃത്ത് വളരെ പഴയ കാലത്തെ ചെറിയ ചെറിയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് സംസാരിക്കാറുണ്ടെങ്കില്‍ അത് പ്രണയത്തിലേയ്ക്കുള്ള ചുവടുമാറ്റമാകാം. നിങ്ങളെ അത്രയേറെ ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
അനാവശ്യമായി സോറി പറയുക : ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് സോറി പറയുന്നത് പ്രണയത്തിന്റെ ലക്ഷണമാണ്. പണ്ടത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് സോറി പറയുന്ന പ്രവണത ഇത് അടിവരയിടുന്നു. നിങ്ങളെ അയാള്‍ കൂടുതല്‍ കെയര്‍ ചെയ്യുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.