Lemon: നാരങ്ങ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കണോ? ചെയ്യേണ്ടത് ഇത്ര മാത്രം!
ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ തന്നെ വേനൽക്കാലത്ത് പല വീടുകളിലും നാരങ്ങ വാങ്ങുന്നത് പതിവാണ്.
ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ നാരങ്ങ ശരിയായ താപനിലയിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കിൽ നാരങ്ങ പെട്ടെന്ന് കേടാകും.
ചെറുനാരങ്ങകൾ ഏറെ നേരം കേടാകാതിരിക്കാൻ അൽപ്പം പഴുപ്പ് കുറഞ്ഞത് നോക്കി വാങ്ങുക. പഴുത്ത നാരങ്ങകൾ പെട്ടെന്ന് തന്നെ കേടാകും.
ചെറുനാരങ്ങകൾ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ പ്ലാസ്റ്റിക് കവറിൽ വായു കടക്കാത്ത രീതിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ചെറുനാരങ്ങ കേടാകാതെ സൂക്ഷിക്കാൻ അൽപം എണ്ണ പുരട്ടി നല്ല അടച്ചുറപ്പുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
അലൂമിനിയം ഫോയിലിൽ നാരങ്ങ പൊതിഞ്ഞാൽ ഈർപ്പം പുറത്തേക്ക് പോകാതിരിക്കുകയും ഇതുവഴി വളരെക്കാലം നാരങ്ങ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും.