Lungs Health: ശ്വാസകോശത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കാം; ഇക്കാര്യങ്ങൾ ഓർത്തിരിക്കുക
കോവിഡ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുകയും ശ്വസന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ശ്വാസകോശം ആരോഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പുകവലി നിങ്ങളുടെ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ശ്വാസകോശത്തെ ശാശ്വതമായി നശിപ്പിക്കുന്ന ആയിരക്കണക്കിന് ദോഷകരമായ രാസവസ്തുക്കൾ സിഗരറ്റിൽ അടങ്ങിയിരിക്കുന്നു.
മലിനീകരണം നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എയർ ഫ്രെഷ്നറുകൾ പോലുള്ള വസ്തുക്കൾ വായുവിൽ രാസമാലിന്യങ്ങൾ പുറന്തള്ളാൻ കാരണമാകും.
ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള ഓക്സിജൻ വിതരണം കൃത്യമായി നിലനിർത്താനും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ തടയാനും സഹായിക്കും.
ശ്വാസകോശത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന്, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
വ്യായാമം നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനും ശ്വാസതടസ്സം, തലകറക്കം, നിരന്തരമായ ചുമ മുതലായ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്നു.