Amritha Suresh: ഹോട്ട് ലുക്കിൽ ബീച്ചിൽ അമൃത, ഒപ്പം ഗോപി സുന്ദറും.. ചിത്രങ്ങൾ വൈറൽ!
ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായിരുന്ന അമൃത ഏറെ ജനപ്രീതി ഉണ്ടായിരുന്ന ഒരാളായിരുന്നു. ഫൈനലിന് തൊട്ടു മുമ്പാണ് അമൃത പുറത്തായത്.
പുള്ളിമാൻ എന്ന സിനിമയിലാണ് അമൃത ആദ്യമായി പാടിയത്. ആഗതനിലെ മുന്തിരിപ്പൂ എന്ന ഗാനം പാടിയ ശേഷമാണ് അമൃത പിന്നണി ഗായികയായി പ്രിയങ്കരിയായത്.
സ്റ്റാർ സിംഗറിൽ പങ്കെടുത്ത സമയത്ത് തന്നെയാണ് അമൃത നടൻ ബാലയുമായി പരിചയപ്പെടുന്നതും പിന്നീട് ഇരുവരും വിവാഹിതരായതും. ആ ബന്ധം അധികനാൾ തുടർന്നില്ല.
ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത ഏറെ വർഷമായി മകൾക്കൊപ്പം വീട്ടുകാരുടെ കൂടെയാണ് താമസിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ വർഷം അമൃത സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.
ഗോപിയും നേരത്തെ വിവാഹിതനായിരുന്നു. ഇരുവരും ഇപ്പോൾ ഒരുമിച്ച് മകൾക്കൊപ്പം സുഖകരമായ ജീവിതം നയിക്കുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ഒരു ട്രിപ്പ് പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
ഒരു ബീച്ചിൽ ഹോട്ട് ലുക്കിൽ അമൃത നിൽക്കുന്ന ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തത്. ഇത് കൂടാതെ കഴിഞ്ഞ ദിവസം ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിരുന്നു