റൊമാന്റിക് ബ്ലോക്ക്ബസ്റ്ററായി സീതാ രാമം; ആഘോഷമാക്കി ദുൽഖറും മൃണാളും
സീതാരാമത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രം കുറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍.
റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ മുപ്പത് കോടിയാണ്.
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം ചലനം സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷന്‍.
സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.