Health Benefits of Onion: ഉള്ളിക്കുള്ളില്‍ ഒട്ടേറെ; അറിയാം ഉള്ളിയുടെ ആരോഗ്യ ഗുണങ്ങൾ
സള്‍ഫര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ളിക്ക് സാധിക്കും. അതുപോലെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഉള്ളിയില്‍ ക്വെര്‍സെറ്റിന്‍ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിന് കാരണമാവുന്ന മൂലകങ്ങളെ തടയുകയും കോശങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
സന്ധി വേദന കുറയ്ക്കാൻ ഉള്ളി സഹായിക്കുന്നു. സന്ധികളില്‍ വേദനയുള്ള ഭാഗത്ത് ചുവന്നുള്ളിയും കടുകെണ്ണയും ചേര്‍ത്ത് പുരട്ടുന്നത് വേദന കുറയ്ക്കും.
ഇഞ്ചി നീരും ചുവന്നുള്ളി നീരും സമമെടുത്ത് തേനിനൊപ്പം കഴിക്കുന്നത് പനി, ചുമ എന്നിവയ്ക്ക് ഉത്തമ പ്രതിവിധി ആണ്.
പൊട്ടാഷ്യത്തിന്റെ ഉറവിടമായ ഉള്ളി ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഹൃദ്രോഗം വന്നവര്‍ക്ക് ചികിത്സയ്‌ക്കൊപ്പം 10 മില്ലി ലിറ്റര്‍ ചുവന്നുള്ളി ചതച്ചെടുത്ത നീര് 25 മില്ലി ലിറ്റര്‍ മോരില്‍ ചേര്‍ത്ത് ഭക്ഷണത്തിലുള്‍പ്പെടുത്താം.
ഓര്‍ഗനിക് സള്‍ഫറും ക്വെര്‍സെറ്റിന്‍ സംയുക്തങ്ങളും ശരീരത്തിൽ ഇന്‍സുലിന്‍റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇവ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)