Athulya Pallakkal : `എന്റെ കുടുംബം എന്റെ പ്രണയത്തിന് എതിരായിരുന്നു`; നടി അതുല്യ പാലക്കൽ വിവാഹിതയായി, വരൻ തമിഴ് സംവിധായകൻ
തമിഴ് സംവിധായകൻ ദിലീപൻ പുഗഴെന്ധിയാണ് അതുല്യ പാലക്കല്ലിന്റെ വരൻ
മെയ് നാലിനായിരുന്നു അതുല്യയും ദിലീപനും തമ്മിൽ വിവാഹിതരായത്.
ടിക് ടോക്, ജോഷ്, മോജ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രമുഖയാണ് അതുല്യ
ഷോർട്ട് ഫിലിമുകളിലും അതുല്യ അഭിനയിച്ചിട്ടുണ്ട്
സോഷ്യൽ മീഡയയിൽ അതുല്യ ഒളിച്ചോടിയെന്ന പ്രചാരണങ്ങൾ വന്നതോടെയാണ് സോഷ്യൽ മീഡിയ താരം തന്റെ ഭാഗം വ്യക്തമാക്കിയത്
തന്റെ പ്രണയത്തോടെ കുടുംബത്തിന് എതിർപ്പായിരുന്നു, അതുകൊണ്ട് അവരെ ഉപേക്ഷിക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു. 28 വർഷം തന്റെ ഒപ്പമുണ്ടായിരുന്ന കുടുംബത്തെ വിട്ടുപോകണമെങ്കിൽ ആ തീരുമാനം അത്രയ്ക്ക് ബുദ്ധിമുട്ടേറിയതാണെന്ന് അതുല്യ തന്റെ ഇൻസ്റ്റ പോസ്റ്റിൽ കുറിച്ചു
ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വാർത്തസമ്മേളനത്തിലൂടെ അറിയിക്കുമെന്ന് സോഷ്യൽ മീഡിയ തന്റെ കുറിപ്പിൽ അറിയിച്ചു.
തമിഴ് സിനിമ നിർമാതാവും സംവിധായകനുമാണ് ദിലീപൻ. യെവൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ദിലീപൻ.