Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഈ 5 രാശിക്കാർക്ക് ഏറെ ദോഷകരം
ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 20-നും ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 5-ന് വെള്ളിയാഴ്‌ച വൈശാഖ പൂർണിമ ദിനത്തിലും സംഭവിച്ചു. ഈ വര്‍ഷത്തെ രണ്ടാമത്തേയും അവസാനത്തേതുമായ സൂര്യഗ്രഹണം 2023 ഒക്ടോബർ 14 ന് സംഭവിക്കാൻ പോകുന്നു. ഇന്ത്യൻ സമയം അനുസരിച്ച് ഒക്ടോബർ 14ന് രാവിലെ 8:34 മുതൽ അർദ്ധരാത്രി 2:25 വരെയാണ് ഈ ഗ്രഹണം സംഭവിക്കുക. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും ഇത് ചില രാശിക്കാരില്‍ ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. സൂര്യഗ്രഹണത്തിന്‍റെ പ്രതികൂല ഫലങ്ങൾ നേരിടുന്ന രാശിക്കാര്‍ ഇവരാണ്...
മേടം (Aries Zodiac Sign): ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം. ആരെങ്കിലും ഒറ്റിക്കൊടുക്കും. നഷ്ടം സംഭവിക്കാന്‍ സാധ്യത.
ഇടവം (Taurus Zodiac Sign): ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് അശുഭകരമായിരിക്കും. ഈ ആളുകൾക്ക് ധനനഷ്ടം, മന നഷ്ടം, എന്നിവ സംഭവിക്കാം. ഈ സമയത്ത് ജാഗ്രത പാലിക്കുന്നതാണ് നല്ലത്.
ചിങ്ങം (Leo Zodiac Sign): ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ചിങ്ങം രാശിക്കാർക്ക് ഗുണകരമല്ല. ചിലവ് വർദ്ധിപ്പിക്കും. അനാവശ്യമായി പണം ചിലവഴിക്കരുത്, പശ്ചാത്തപിക്കേണ്ടി വരും. നിക്ഷേപത്തിൽ നിന്ന് നഷ്ടം സംഭവിക്കാം. ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കുക.
കന്നി (Virgo Zodiac Sign): സൂര്യഗ്രഹണം കന്നിരാശിക്കാരെ പല വിധത്തിൽ ബുദ്ധിമുട്ടിക്കും. ആരോടും തർക്കിക്കരുത്. അനാവശ്യ കോപം, വിദ്വേഷം എന്നിവ ഒഴിവാക്കുക. അല്ലെങ്കിൽ നഷ്ടം സഹിക്കേണ്ടിവരും.
തുലാം (Libra Zodiac Sign): രണ്ടാം സൂര്യഗ്രഹണ സമയത്ത് തുലാം രാശിക്കാർ ജാഗ്രത പാലിക്കണം. അനാവശ്യ സമ്മർദ്ദം ഒഴിവാക്കുക. ഈ സമയത്ത്, മാനസിക സമ്മർദ്ദം വർദ്ധിക്കും. ക്ഷമയോടെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുക. ഇത് ആശ്വാസം നൽകും.