Sonali Phogat മുതൽ Sidharth Shukla വരെ, ചെറുപ്രായത്തില്‍ ഹൃദയാഘാതത്തിന് കീഴടങ്ങിയ താരങ്ങള്‍

Tue, 23 Aug 2022-6:36 pm,

Sonali Phogat: ബിജെപിയുടെ നേതാവും ബിഗ് ബോസ് സീസണ്‍ 14 ലെ  മത്സരാർത്ഥിയുമായിരുന്ന സൊണാലി ഫോഗട്ട് തിങ്കളാഴ്ച്ച ഹൃദയാഘാതം  മൂലം  മരണമടഞ്ഞു.  ഗോവയിൽ ആയിരുന്നപ്പോള്‍ അവരുടെ  ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.  ആശുപത്രിയില്‍ എത്തുംമുന്‍പ്  42 കാരിയായ  അവരുടെ മരണം സംഭവിച്ചിരുന്നു. 

Sidharth Shukla: സിദ്ധാർത്ഥ് ശുക്ലയുടെ മരണം രാജ്യത്തിനാകെ വലിയ ഒരു ആഘാതമായിരുന്നു. 40 കാരനായ ഈ ബിഗ് ബോസ് വിജയിക്ക് രാത്രി ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടായെന്നും മരണം സംഭവിച്ചു വെന്നുമാണ് റിപ്പോര്‍ട്ട്.  40-ാം വയസ്സിൽ സിദ്ധാർത്ഥ് ലോകത്തോട് വിട പറഞ്ഞു. 

 

KK: 53-ാം വയസില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് കെകെ ഈ  ലോകത്തോട് വിടപറഞ്ഞത്.  ജനപ്രിയ ഗായകൻ കെ.കെയ്ക്ക് കൊൽക്കത്തയിൽ ഒരു കച്ചേരി നടത്തുന്നതിനിടെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുക യുമായിരുന്നു. എന്നാല്‍,  ആശുപത്രിയിൽ എത്തിയ്ക്കും മുന്‍പേ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു കെകെയുടെ മരണകാരണം. 

Deepesh Bhan: പ്രമുഖ ടിവി ഷോയായ 'ഭാഭിജി ഘർ പർ ഹേ'യിലെ മൽഖന്‍റെ വേഷം ചെയ്ത ദീപേഷ് ഭാൻ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരിച്ചു. ദിപേഷും ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.  അദ്ദേഹത്തിന് 41 വയസ്  മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.

Puneeth Rajkumar: കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്നാണ് ഈ ലോകത്തോട്‌ വിട പറഞ്ഞത്.  മരണം സംഭവിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും  46 വയസ് മാത്രമായിരുന്നു...  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link