Bollywood Maternity Fashion: ഗര്‍ഭകാലത്തും ഫാഷന്‍ ആസ്വദിച്ച് ബോളിവുഡ് സുന്ദരിമാര്‍...! ചിത്രങ്ങള്‍ കാണാം

Mon, 22 Aug 2022-7:06 pm,

Sonam Kapoor: ഈ ലിസ്റ്റില്‍ ആദ്യം വരുന്നത്‌ അടുത്തിടെ ഒരു മകന്‍റെ അമ്മയായ സോനം കപൂര്‍ ആണ്.  ബോളിവുഡിലെ ഏറ്റവും സ്റ്റൈലിഷായ നടിമാരില്‍ ഒരാളാണ് സോനം. അവരുടെ ഫാഷന്‍ പ്രേമം ഗർഭകാലത്തും വൈറലായിരുന്നു. സോനം കപൂറിന്‍റെ  മെറ്റേണിറ്റി ഫോട്ടോഷൂട്ട്‌ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി തവണ താരം തന്‍റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

Kareena Kapoor: സോനം കപൂറിന്‍റെ അടുത്ത സുഹൃത്തും പട്ടൗഡി കുടുംബത്തിന്‍റെ മരുമകളും ഈ പട്ടികയിൽ ഒട്ടും പിന്നിലല്ല. രണ്ട് തവണ ഗര്‍ഭിണി ആയപ്പോഴും കരീന കപൂർ എല്ലാവരേയും അതിശയിപ്പിക്കുംവിധം സ്റ്റൈലിഷ് ആയി പ്രത്യക്ഷപ്പെട്ടിരുന്നു. 

Neha Dhupia: ബോളിവുഡ് നടി നേഹ ധൂപിയയും രണ്ട് കുട്ടികളുടെ അമ്മയായി മാറി. ഓരോ തവണയും താൻ ആരെക്കാളും പിന്നിലല്ല എന്നും താനും ഒരു സ്റ്റൈലിഷ് ദിവയാണെന്നും താരം തന്‍റെ മെറ്റേണിറ്റി ലുക്കില്‍ തെളിയിച്ചു. നേഹ ധൂപിയ ചിലപ്പോൾ ഗൗൺ ധരിച്ചും ചിലപ്പോൾ മനോഹരമായ സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ചും ബേബി ബമ്പിൽ തിളങ്ങി.   

Anushka Sharma: ഗർഭകാലത്തെ അനുഷ്‌ക ശർമ്മയുടെ ഫിറ്റ്‌നസ് ചർച്ചയായതുപോലെ താരത്തിന്‍റെ മെറ്റേണിറ്റി ഫാഷനും വളരെയധികം ശ്രദ്ധ ആകർഷിച്ചു. അനുഷ്ക ചിലപ്പോൾ ഷോര്‍ട്ട് ഡ്രസില്‍ കാണപ്പെട്ടപ്പോള്‍ ചിലപ്പോള്‍  വളരെ സ്റ്റൈലിഷ്  ഡ്രസ് ധരിച്ചും  പ്രത്യക്ഷപ്പെട്ടു.   

 

Lisa Haydon: ലിസ ഹെയ്ഡൺ ഇതിനോടകം 3 കുട്ടികളുടെ അമ്മയായി മാറി. തന്‍റെ എല്ലാ ഗര്‍ഭകാലത്തും മെറ്റേണിറ്റി ഫാഷനിൽ  യാതൊരു വിട്ടുവീഴ്ചയും താരം ചെയ്തിട്ടില്ല. ലിസ വളരെ സ്റ്റൈലിഷ് ആണ്. തന്‍റെ ഓരോ ഗര്‍ഭകാലത്തും ഫാഷൻ കൊണ്ട് താരം ആളുകളെ അത്ഭുതപ്പെടുത്തി.  

Alia Bhatt: ആലിയ ഭട്ട് അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണ് എന്ന വിവരം ആരാധകരെ അറിയിച്ചത്. ആലിയയുടെ മെറ്റേണിറ്റി ഫാഷനും ബോളിവുഡില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link