Soubin Shahir Birthday: അസി. ഡയറക്ടറിൽ നിന്ന് അഭിനയത്തിലേക്ക്, പിന്നെ ഡയറക്ഷനും; സൗബിന്റെ കരിയർ ഗ്രാഫ് ഇങ്ങനെ...
അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിലെത്തിയ താരമാണ് സൗബിൻ ഷാഹിർ.
പിന്നീട് രാജീവ് രവി ചിത്രമായ 'അന്നയും റസൂലിലൂ'ടെയാണ് സൗബിൻ അഭിനയരംഗത്തേക്ക് എത്തിയത്.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസിൽ വളരെ പെട്ടെന്ന് തന്നെ ഇടം നേടാൻ സൗബിന് സാധിച്ചു.
'മഹേഷിന്റെ പ്രതികാരം','പ്രേമം', ഇലവീഴാ പൂഞ്ചിറ, അമ്പിളി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ സൗബിനെ കൂടുതൽ ജനപ്രിയനാക്കി.
സുഡാനി ഫ്രം നൈജീരിയ ആണ് സൗബിൻ നായകനായി വേഷമിട്ട ആദ്യ സിനിമ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു.
2017ൽ സൗബിൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'പറവ' എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു.
നിരവധി ചിത്രങ്ങൾ സൗബിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.