Surya Mangal Yuti: സൂര്യ-ചൊവ്വ സംഗമത്തിലൂടെ ആദിത്യ മംഗള രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം
ചൊവ്വ മകരത്തില്‍ പ്രവേശിക്കുന്നത്തോടെ ചൊവ്വയും സൂര്യനും ചേര്‍ന്ന് ആദിത്യ മംഗള രാജയോഗം സൃഷ്ടിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ആദിത്യ മംഗള രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുമുള്ള ആളുകളിലും കാണപ്പെടും. എങ്കിലും ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്.
ഈ സമയം അവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സര്‍വ്വവിധ ഐശ്വര്യങ്ങളും ലഭിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
മേടം (Aries): ആദിത്യ മംഗള രാജയോഗം മേട രാശിക്കാർക്ക് ഗുണം നൽകും. ഈ സമയത്ത് ഇവർക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഈ കാലഘട്ടം ബിസിനസുകാര്‍ക്ക് വളരെ നല്ലതാണ്. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സ് മുമ്പത്തേതിനേക്കാള്‍ മികച്ചതാകും. ദാമ്പത്യജീവിതം മനോഹരമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഈ സമയം നിങ്ങൾ ചില പ്രധാന ആളുകളെ കണ്ടുമുട്ടുകയും ഭാവിയില്‍ അവര്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും.
ധനു (Sagittarius): ആദിത്യ മംഗള രാജയോഗം ധനു രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിച്ചേക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. അതുപോലെ ബഹുമാനവും അന്തസ്സും ലഭിക്കും. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന പ്രോജക്ടുകള്‍ ഈ സമയം യാഥാര്‍ത്ഥ്യമാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പ്രശംസ ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും.
ചിങ്ങം (Leo): ആദിത്യ മംഗളയോഗം ചിങ്ങം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങള്‍ നൽകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. കരിയര്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും
തുലാം (Libra): ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് വലിയ പ്രയോജനകരമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലികളില്‍ വിജയം നേടാന്‍ കഴിയും. വാഹനം, വസ്തു എന്നിവ വാങ്ങാനാകും. ഈ സമയത്ത് ഭൗതിക സുഖങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. വിവിധ മേഖലകളില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമൂഹിക അന്തസ് വര്‍ദ്ധിക്കും.
മകരം (Capricorn): മകര രാശിയില്‍ ആദിത്യ മംഗളയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ യോഗത്തിന്റെ ശുഭഫലങ്ങളോടെ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം തെളിയും. ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് ഈ സമയം പണം ലഭിക്കും. പല വഴികളിലൂടെ ധനം വന്നുചേരും. കായികരംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയത്ത് മികച്ച വിജയം നേടാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുടെ പിന്തുണയും സ്‌നേഹവും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)