Shukra Mangal Yuti: ധനശക്തി യോഗത്താൽ ഈ രാശിക്കാരുടെ തലവര മാറും, ലഭിക്കും അപാര സമ്പത്ത്

Fri, 09 Feb 2024-2:25 pm,

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറാറുണ്ട് ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരലും ഉണ്ടാകാറുണ്ട്.  അതിലൂടെ പല തരത്തിലുള്ള ശുഭ-അശുഭ യോഗങ്ങളും രൂപപ്പെടും. 

ഫെബ്രുവരി മാസത്തില്‍ പല ഗ്രഹങ്ങളുടെയും സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നു.  തുടർന്ന് മകരത്തില്‍ ചൊവ്വ-ശുക്ര സംയോജനവും രൂപപ്പെടും. ശുക്ര-ചൊവ്വ സംയോഗം ധനശക്തിയോഗം സൃഷ്ടിക്കും.

ജ്യോതിഷ പ്രകാരം ഫെബ്രുവരി 12 ന് ശുക്രന്‍ മകരത്തില്‍ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ചൊവ്വയും ശുക്രനും ചേര്‍ന്ന് ശുഭകരമായ ധനശക്തിയോഗം സൃഷ്ടിക്കുന്നത്.  ഇത് മാര്‍ച്ച് 7 വരെ തുടരും. ഇതിലൂടെ ചില  രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും ഒപ്പം ഭാഗ്യം കുതിച്ചുയരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ധനശക്തി യോഗത്താല്‍ ഭാഗ്യം കൈവരുന്നതെന്ന് നമുക്ക് നോക്കാം.

ജ്യോതിഷ പ്രകാരം ഫെബ്രുവരി 12 ന് ശുക്രന്‍ മകരത്തില്‍ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ചൊവ്വയും ശുക്രനും ചേര്‍ന്ന് ശുഭകരമായ ധനശക്തിയോഗം സൃഷ്ടിക്കുന്നത്.  ഇത് മാര്‍ച്ച് 7 വരെ തുടരും. ഇതിലൂടെ ചില  രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും ഒപ്പം ഭാഗ്യം കുതിച്ചുയരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ധനശക്തി യോഗത്താല്‍ ഭാഗ്യം കൈവരുന്നതെന്ന് നമുക്ക് നോക്കാം.

ജാതകത്തില്‍ ധനശക്തി യോഗമുളള്ളവർക്ക് ബിസിനസ്സ് അഭിരുചി ഉണ്ടായിരിക്കുകയും അവരുടെ ബിസിനസ്സ് വിജയകരമായി വിപുലീകരിക്കാന്‍ സാധിക്കുകയും ചെയ്യും. ഇവർ  ഉന്നത വിദ്യാഭ്യാസമുള്ളവരും വിദ്യാ സമ്പന്നനുമായിരിക്കും. 

മേടം (Aries): മേട രാശിയില്‍ ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരല്‍ പത്താം ഭാവത്തിലാണ് സംഭവിക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രശസ്തി, അംഗീകാരം എന്നിവക്കൊപ്പം വളരെയധികം ബഹുമാനവും ലഭിക്കും. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ വലിയ വിജയത്തോടൊപ്പം നിങ്ങള്‍ക്ക് പുരോഗതി ലഭിക്കാനുള്ള ശക്തമായ അവസരങ്ങളുമുണ്ട്. ഇതോടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ വഴികള്‍ തെളിയും. സാമ്പത്തിക സ്ഥിതി ശക്തമാകും, പുതിയ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കും. ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇത് വളരെ മികച്ച സമയമായിരിക്കും.

ഇടവം (Taurus):  ഇടവം രാശിയില്‍ ഒന്‍പതാം ഭാവത്തിലാണ് ധനശക്തിയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഇടവം രാശിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ ലഭിക്കാനുള്ള പൂര്‍ണ്ണ സാധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ ഉള്ളിൽ ആത്മീയത വര്‍ദ്ധിക്കും. ഇതോടൊപ്പം കരിയറിലെ പുരോഗതിക്കും വിജയത്തിനും അവസരമുണ്ടാകും. ലക്ഷ്യം നേടുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഈ സമയം വളരെ നല്ലതാണ്. നിരവധി പുതിയ അവസരങ്ങള്‍ വന്നുചേരും. ഒരു പുതിയ ബിസിനസ് ആരംഭിക്കണമെങ്കില്‍ ഇത് നല്ല സമയമാണ്. വിദേശയാത്രയ്ക്കുള്ള അവസരവും ഈ സമയം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാകും. മുന്‍കാലങ്ങളില്‍ നിങ്ങള്‍ എടുത്ത സാമ്പത്തിക തീരുമാനങ്ങളുടെ ഫലം ഈ സമയം ദൃശ്യമാകും. പങ്കാളിയുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന തര്‍ക്കവും വഴക്കും അവസാനിക്കും. 

കന്നി (Virgo): ധനശക്തി യോഗത്തിലൂടെ കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം ലഭിക്കും.  ഇതിലൂടെ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും.  ഈ രാശിയില്‍ ധനശക്തി യോഗം അഞ്ചാം ഭാവത്തില്‍ രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാർക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. ശുക്ര സ്ഥാനം കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. ജോലികൾ വിലമതിക്കും. സന്താനങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ആരോഗ്യം മികച്ചതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link