Liver Health: കരളിനെ ആരോഗ്യത്തോടെ നിലനിർത്തും ഈ സുഗന്ധവ്യഞ്ജനങ്ങൾ
മല്ലി സത്തിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കുന്നു.
കരളിനെ ആരോഗ്യത്തോടെ നിലനിർത്തുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇത് കരളിലെ ആരോഗ്യമുള്ള കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പിത്തരസത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.
ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനമാണിത്. ഇതിന് ആന്റി-ഏജിംഗ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. കുങ്കുമപ്പൂവ് കഷായം കരൾ എൻസൈമുകൾ വർധിപ്പിക്കുകയും വിഷവിമുക്ത പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. ഇതിന് ആന്റി കാർസിനോജെനിക്, ആന്റി മ്യൂട്ടജെനിക് ഗുണങ്ങളുണ്ട്.
ജീരകം ദഹനവ്യവസ്ഥയെ സഹായിക്കുന്നു, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. മറ്റ് ഭക്ഷണങ്ങളുടെ സ്വാംശീകരണം പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും ഇരുമ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റിഓക്‌സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റിഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.