Green tea: നിങ്ങളുടെ പ്രഭാതം ഗ്രീൻ ടീയോടെ തുടങ്ങൂ; നിരവധിയാണ് ഗുണങ്ങൾ
ഗ്രീൻ ടീ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാൻ കഴിയുന്ന അമിനോ ആസിഡായ എൽ-തിയനൈൻ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ കാൻസറിനെ പ്രതിരോധിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നവർക്ക് അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിരവധി ഗവേഷണങ്ങൾ പറയുന്നു.
ഗ്രീൻ ടീയിലെ ബയോ ആക്റ്റീവ് ഘടകങ്ങൾ തലച്ചോറിനെ പല തരത്തിൽ സംരക്ഷിക്കും. പ്രായമായവരിൽ ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗ്രീൻ ടീ കുടിക്കുന്നവരിൽ ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
ഗ്രീൻ ടീ മൊത്തം കൊളസ്ട്രോളിന്റെയും എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കും. ഗ്രീൻ ടീ കുടിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
ചില പഠനങ്ങൾ പ്രകാരം ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കും. അടിവയറ്റിലെ ദോഷകരമായ കൊഴുപ്പ് കളയാൻ ഗ്രീൻ ടീ ഫലപ്രദമാണ്.