Anaswara Rajan: അഡാറ് ലുക്കിൽ അനശ്വര രാജൻ; സ്റ്റൈലൻ ചിത്രങ്ങൾ കാണാം

Fri, 21 Apr 2023-11:32 am,

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളി പ്രേക്ഷകരുടെ മനംകവർന്ന യുവനടിയാണ് അനശ്വര രാജൻ. 2017ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. 

Photo: Anaswara Rajan / Instagram 

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയുടെ കരിയറിൽ വഴിത്തിരിവായത്. മാത്യു തോമസിനൊപ്പമുള്ള അനശ്വരയുടെ കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. 

Photo: Anaswara Rajan / Instagram 

സൂപ്പർ ശരണ്യ എന്ന ചിത്രത്തിന് ശേഷം അനശ്വര മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. മുടി മുറിച്ച് പുത്തൻ ലുക്കിലെത്തിയ മേക്കോവറിനെ പ്രശംസിച്ചും വിമർശിച്ചും നിരവധിയാളുകളാണ് അന്ന് രംഗത്തെത്തിയത്. 

Photo: Anaswara Rajan / Instagram 

തിരക്കേറിയ നടിയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ അനശ്വര സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം അനശ്വര ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

Photo: Anaswara Rajan / Instagram 

നാടൻ ലുക്കിലും മോഡേൺ ലുക്കിലുമെല്ലാം പ്രത്യക്ഷപ്പെട്ടാണ് അനശ്വര ആരാധകരെ ഞെട്ടിക്കാറുള്ളത്. പലപ്പോഴും വസ്ത്ര ധാരണത്തിൻറെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന താരം കൂടിയാണ് അനശ്വര.

Photo: Anaswara Rajan / Instagram 

ഒരിടയ്ക്ക് അനശ്വരയുടെ മുഖം പ്ലാസ്റ്റിക് സർജറി ചെയ്തതാണെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ, പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്നും വളർന്നു വരുമ്പോൾ സ്വാഭാവികമായ മാറ്റം മാത്രമാണ് ലുക്കിൽ വന്നതെന്നും അനശ്വര തന്നെ വ്യക്തമായിരുന്നു. 

Photo: Anaswara Rajan / Instagram 

ബിജു മേനോന്‍- ജിബു ജേക്കബ് ടീമിന്റെ 'ആദ്യരാത്രി', സൂപ്പര്‍ ശരണ്യ, അവിയല്‍, മൈക്ക്, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളാണ് അനശ്വരയുടേതായി അവസാനം പുറത്തിറങ്ങിയത്. അനശ്വരയ്ക്ക് ഒപ്പം അർജുൻ അശോകൻ, മമിത ബൈജു, മിയ എന്നിവരാണ് പ്രണയ വിലാസത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. 

Photo: Anaswara Rajan / Instagram 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link