Submarine INS Vagir: നാവികസേനയ്ക്ക് കരുത്ത് പകരാൻ ഐഎൻഎസ് വഗീർ- ചിത്രങ്ങൾ
കൽവാരി ക്ലാസ് അന്തർവാഹിനികളിലെ അഞ്ചാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വഗീർ തിങ്കളാഴ്ച ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തു.
വഗീർ എന്നാൽ ഇന്ത്യൻ സമുദ്രത്തിൽ കാണപ്പെടുന്ന ആക്രമണകാരിയായ ഒരു മത്സ്യമാണ്.
ലോകത്തിലെ ഏറ്റവും മികച്ച സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്ന വഗീറിന്റെ ആയുധ പാക്കേജിൽ മതിയായ വയർ-ഗൈഡഡ് ടോർപ്പിഡോകളും ശത്രുക്കളുടെ കപ്പലിനെ നിർവീര്യമാക്കാൻ പര്യാപ്തമായ ഉപരിതല മിസൈലുകളും ഉൾപ്പെടുന്നു.
സ്വയം പ്രതിരോധത്തിനായി, ഇതിൽ അത്യാധുനിക ടോർപ്പിഡോ ഡികോയ് സംവിധാനമുണ്ടെന്ന് നാവികസേന അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിലാണ് ഐഎൻഎസ് വഗീർ കമ്മീഷൻ ചെയ്യുന്നത്.