Shani Asta 2023: കുംഭത്തിൽ ശനിയുടെ അസ്തമയം; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും!
ശനിയുടെ ഈ സ്ഥാനമാറ്റം 12 രാശികളിലും ശുഭ അശുഭ ഫലങ്ങൾ ഉണ്ടാകും. എന്നാൽ ഈ 3 രാശിക്കാർക്ക് ശനിയുടെ അസ്തമനം വൻ ഗുണങ്ങൾ നൽകും. ശേഷം ഫെബ്രുവരി 5 ന് ശനി ഉദിക്കും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ശനി അസ്തമിക്കുന്നത് നല്ലതായിരിക്കും. ശനിയുടെ സംക്രമവും അതിനു ശേഷം ശനി അസ്തമിക്കുന്നതും മൂലം മിഥുന രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നല്ല നേട്ടങ്ങൾ ഉണ്ടാകും. കരിയറിൽ വിജയം കൈവരിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. മതപരമായ കാര്യങ്ങളിൽ ഏർപ്പെടും. വരുമാനം വർദ്ധിക്കും.
കന്നി (Virgo): ശനിയുടെ അസ്തമനം കന്നി രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇവരുടെ കിട്ടാനുള്ള പണം ലഭിക്കും. കടത്തിൽ നിന്ന് മോചനം ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. വരുമാനം വർദ്ധിക്കും. പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.
മകരം (Capricorn): ശനിയുടെ അസ്തമയം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് അവരുടെ സംസാരം കൊണ്ട് നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ്സിൽ നിന്ന് ലാഭം ഉണ്ടാകും.
മീനം (Pisces): മീനരാശിക്കാർക്ക് ശനിയുടെ അസ്തമയം മൂലം പല നേട്ടങ്ങളും ലഭിക്കും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. ഇതുവരെ മുടങ്ങിക്കിടന്ന പ്രവൃത്തികൾ പൂർത്തീകരിക്കാൻ തുടങ്ങും. മതപരമായ യാത്രകൾ നടത്താൻ സാധിക്കും. പല പ്രശ്നങ്ങളിൽ നിന്നും മുക്തി നേടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)