Dandruff: താരൻ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? കറിവേപ്പിലയിലുണ്ട് മാജിക്!
കറിവേപ്പിലയിൽ പ്രോട്ടീനുകളും വിറ്റാമിനുകളും ഉയർന്ന രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരൻ അകറ്റാൻ സഹായിക്കുകയും ചെയ്യും.
മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് താരൻ. തലയോട്ടിയിൽ അഴുക്ക് അടിഞ്ഞുകൂടുമ്പോഴാണ് താരൻ ഉണ്ടാകുന്നത്.
താരൻ അധികമായാൽ മുടി ദുർബലമാകാൻ തുടങ്ങും. താരൻ തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാക്കും.
കറിവേപ്പില മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും മുടി നീളവും കട്ടിയുള്ളതുമാക്കുകയും ചെയ്യുന്നു.
ശൈത്യകാലത്ത് താരൻ ധാരാളമുണ്ടെങ്കിൽ കറിവേപ്പിലയിട്ട് കാച്ചിയെടുത്ത വെളിച്ചെണ്ണ തലയിൽ തേക്കുന്നത് മികച്ച ഫലം നൽകും.
കറിവേപ്പിലയും കർപ്പൂരവും നന്നായി യോജിപ്പിച്ച് മുടിയിൽ പുരട്ടുന്നത് താരൻ അകറ്റാൻ സഹായിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)