Sun Transit in Cancer 2023: സൂര്യ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം ചൊരിയും!! ആഗസ്റ്റ്‌ 16 വരെ സുവര്‍ണ്ണകാലം

Thu, 13 Jul 2023-2:42 pm,

ജൂലൈയിൽ സൂര്യൻ മിഥുനം രാശി വിട്ട്  കർക്കിടക രാശിയിൽ സഞ്ചരിക്കും. ജൂലൈ 16ന് പുലർച്ചെ 4.59ന് സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഓഗസ്റ്റ് 16 വരെ സൂര്യന്‍ കർക്കിടക രാശിയിൽ തടുരും. ഇത് 3 രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങൾ നല്‍കും. സൂര്യ സംക്രമണം ഏറെ നേട്ടങ്ങള്‍ നല്‍കുന്ന രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം .. 

മേടം (Aries Zodiac Sign) 

ജ്യോതിഷ പ്രകാരം, ഈ മേടം രാശിക്കാരുടെ ജോലിയ്ക്ക് ഈ സംക്രമം ഏറെ ശുഭകരമാണ്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുരോഗതിയ്ക്കും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ഈ സമയത്ത് ഉയർന്ന സ്ഥാനം നേടാൻ കഴിയും. ഈ കാലയളവിൽ ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. എന്നാല്‍, ഈ സമയം പുതിയ വാഹനം വാങ്ങുന്നത് ഉചിതമല്ല, കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്. 

മിഥുനം (Gemini Zodiac Sign) 

ഈ സമയത്ത്, മിഥുന രാശിക്കാർക്ക് സഹോദരങ്ങളിൽ നിന്ന് പിന്തുണയും സുഹൃത്തുക്കളുടെ സഹകരണവും ലഭിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ അവസരം ലഭിക്കും, ജോലിയിലുള്ളവർക്ക് ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം. ബിസിനസുകാർക്കും ഈ കാലയളവിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. എന്നാല്‍, വഴക്കുകളും തർക്കങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക, അല്ലാത്തപക്ഷം  ദോഷകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. 

കര്‍ക്കിടകം  (Cancer Zodiac Sign)    സൂര്യന്‍ മിഥുനം രാശി വിട്ട് കര്‍ക്കിടകം രാശിയിൽ സഞ്ചരിയ്ക്കുന്നത്‌ കര്‍ക്കിടകം രാശിക്കാർക്കാണ് ഏറ്റവും കൂടുതല്‍ ഫലം ലഭിയ്ക്കുക. ഈ രാശിക്കാർക്ക് ഈ കാലഘട്ടം അനുകൂല ഫലങ്ങൾ ലഭിക്കും, എന്നാല്‍, ഈ സമയത്ത് ദേഷ്യമോ നിരാശയോ തോന്നുന്നത് ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കം വരാതിരിക്കാൻ ശ്രദ്ധിക്കുക, ബിസിനസ്സിൽ ഉയര്‍ച്ച പ്രതീക്ഷിക്കാം. ഈ സമയം പരമാവധി പ്രയോജനപ്പെടുത്താൻ, ഈ രാശിക്കാർ ശാന്തമായ മനസ്സോടെ പ്രവർത്തിക്കണം.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link