Surya Rashi Parivartan 2023: ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം!

Fri, 13 Jan 2023-7:45 am,

സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഇതിൽ  മകരരാശിയിലേക്കുള്ള പ്രവേശനഎം,മാണ് ഏറ്റവും പ്രധാനം.  2023 ജനുവരി 14 ന് രാത്രി സൂര്യൻ സംക്രമിച്ച് മകര രാശിയിലേക്ക് പ്രവേശിക്കും. 

മേടം: 2023 ജനുവരി 14 മുതൽ ഫെബ്രുവരി 13 വരെയുള്ള സമയം മേടം രാശിക്കാർക്ക് അനുകൂലം. മകരം രാശിയിൽ സൂര്യൻ നിൽക്കുന്ന ഈ സമയത്ത് മേടം രാശിക്കാർക്ക് കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും, എല്ലാകാര്യത്തിലും വിജയമുണ്ടാകും. 

 

മിഥുനം : സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. ഈ സമയത്ത് എല്ലാ കാര്യത്തിലും ഇവർക്ക് വിജയമുണ്ടാകും. കുടുംബജീവിതം മികച്ചതായിരിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. 

 

കർക്കടകം: സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുന്നതോടെ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും. തീരുമാനങ്ങൾ കൃത്യ സമയത്ത് എടുക്കുകയാണെങ്കിൽ ഇവർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീക്കി ധനലാഭമുണ്ടാക്കും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. 

മീനം: സൂര്യന്റെ സംക്രമത്തിലൂടെ മീന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തീർക്കും.  എന്ത് ചെയ്യുമ്പോഴും നന്നായി ആലോചിച്ച ശേഷമേ ഇറങ്ങാവൂ, തിടുക്കം അരുത്. ധനലാഭമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link