Sun Transit: കാർത്തിക നക്ഷത്രത്തിൽ സൂര്യ സംക്രമണം; ഈ രാശികൾക്ക് സാമ്പത്തിക നേട്ടം ഉറപ്പ്
അവർക്ക് എല്ലാ മേഖലകളിലും സുവർണ്ണാവസരങ്ങൾ വന്നുചേരും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഏതൊക്കെ രാശികൾക്കാണ് ഈ സൂര്യ സംക്രമണം മൂലം ഗുണം ലഭിക്കുകയെന്ന് നോക്കാം...
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകുന്നു. ജോലിയിലും ബിസിനസിലും വലിയ വിജയമുണ്ടാകും. ഈ രാശിക്കാർക്ക് കുടുംബ ജീവിതത്തിൽ സന്തോഷമുണ്ടാകും. ചിങ്ങം രാശിക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. തൊഴിലിൽ ഉണ്ടായിട്ടുള്ള തടസങ്ങൾ ഈ കാലയളവിൽ മാറും.
കന്നി: കന്നി രാശിക്കാർ മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും പുനരാരംഭിക്കും. കുടുംബത്തിനൊപ്പം മതപരമായ കാര്യങ്ങളിൽ പങ്കെടുക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. പൂർവിക സ്വത്തുക്കളിൽ നിന്നുൾപ്പെടെ സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.
ധനു: സൂര്യ ഭഗവാന്റെ അനുഗ്രഹത്താൽ മഹത്തായ നേട്ടങ്ങൾ ധനു രാശിക്കാരെ തേടിയെത്തും. ആരോഗ്യം മെച്ചപ്പെടും.ജോലി പ്രശംസിക്കപ്പെടും. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)