Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!!

Fri, 17 Nov 2023-8:43 am,

നവംബർ 17 സൂര്യന്‍ വൃശ്ചിക രാശിയില്‍ സംക്രമിക്കുന്നതിന്‍റെ ഫലം 12 രാശികളിലും പ്രകടമാകും. എന്നാല്‍, സൂര്യ സംക്രമണം 4 രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നല്‍കും. സൂര്യന്‍റെ വൃശ്ചിക രാശിയിലെ സംക്രമണം ഭാഗ്യം നല്‍കുന്ന രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം... 

ചിങ്ങം രാശി  (Leo Zodiac Sign) 

ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. അതിനാല്‍ സൂര്യന്‍റെ രാശി മാറ്റം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ നല്ല  മാറ്റങ്ങൾ സമ്മാനിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ സമയത്ത് പ്രത്യേക ആനുകൂല്യങ്ങളും നേട്ടങ്ങളും ലഭിക്കും. തൊഴിൽരംഗത്ത് ഏറെ പുരോഗതിയുണ്ടാകും. നഷ്‌ടമായ പണം തിരികെ ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാകും. ഇതിലൂടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ സൃഷ്ടിക്കപ്പെടും. 

കന്നി രാശി (Virgo Zodiac Sign)    സൂര്യന്‍റെ വൃശ്ചിക രാശിയിലെ സംക്രമണം കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ദമ്പതികള്‍  തമ്മില്‍ സ്നേഹം വര്‍ദ്ധിക്കും, ജോലിയിൽ വിജയം കൈവരിക്കും. നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക സ്ഥിരതയുണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ കരിയറിൽ പുരോഗതി ഉണ്ടാകും. 

തുലാം രാശി (Libra Zodiac Sign) 

സൂര്യന്‍റെ  വൃശ്ചിക രാശിയിലെ സംക്രമണം തുലാം രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങൾ നൽകും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. നിങ്ങൾ അവിസ്മരണീയമായ ഒരു സമയം ചെലവഴിക്കും. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കും. ഒന്നിനുപുറകെ ഒന്നായി നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങൾ ലഭിക്കും. 

വൃശ്ചികം രാശി (Scorpio Zodiac Sign) 

സൂര്യൻ വൃശ്ചിക രാശിയില്‍ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ നൽകും. ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ഭാഗ്യത്തിന്‍റെ സഹായത്തോടെ  ഈ രാശിക്കാര്‍ എല്ലാ ജോലികളിലും വിജയം ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. പുതിയ കാർ, വീട് എന്നിവ വാങ്ങാനുള്ള അവസരം  ഉണ്ടാകും.   

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link