Women in their 30`s: പ്രായം കൂടും തോറും ആരോഗ്യം കുറയുന്നുണ്ടോ? മുപ്പതുകളിൽ സ്ത്രീകൾ നിർബന്ധമായും ഇവ കഴിക്കണം!
എള്ള്, ചിയ തുടങ്ങിയ വിത്തിനങ്ങളിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. മുപ്പത് കഴിഞ്ഞവര്‍ക്ക് എല്ലുകളുടെ ആരോഗ്യത്തിനായി ഇവ കഴിക്കാവുന്നതാണ്.
ബ്രൊക്കോളിയിൽ വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫൈബര്‍ തുടങ്ങി ശരീരത്തിന് വേണ്ട നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെയും കരളിന്‍റെയും ആരോഗ്യത്തെ കാക്കാനും ഇവ സഹായിക്കും.
പയര്‍ വര്‍ഗങ്ങള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ പ്രോട്ടീൻ, കാത്സ്യം, ഫൈബര്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
ദഹനത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബദാം ഗുണകരമാണ്.
വിറ്റമിൻ സിയാൽ സമ്പന്നമാണ് കോളിഫ്ലവർ. കൂടാതെ ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഇതിലടങ്ങിയിട്ടുണ്ട്.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)