Shani Vakri 2023: 7 ദിവസത്തിന് ശേഷം ശനി വക്രഗതിയിൽ; 2 സൂപ്പർ രാജയോഗങ്ങൾ ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും!

Sat, 10 Jun 2023-10:06 am,

Saturn Retrograde 2023: 2023 ജൂൺ 17 മുതൽ നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്ന ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ഇത് ഈ വർഷം ഒക്ടോബർ 17 വരെ തുടരും.  ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങുമ്പോൾ അവന്റെ ശക്തി കുറയുകയും അവനുമായി ബന്ധപ്പെട്ട ജോലി മുടങ്ങുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടാണ് ശനിയുടെ വക്രഗതി സമയത്ത്  എല്ലാവരോടും ക്ഷമയോടെയിരിക്കാനും ചിന്താപൂർവ്വം പ്രവർത്തിക്കാനും പറയുന്നത്.

ജ്യോതിഷികൾ പറയുന്നതനുസരിച്ച് ശനിയുടെ വക്രഗതിയിൽ ചലിക്കുന്ന സമയത്ത് രണ്ട് പ്രത്യേക കാര്യങ്ങൾ ഇത്തവണ സംഭവിക്കാൻ പോകുന്നു.  അതായത് ഇത്തവണ ഈ സമയം 2 സൂപ്പർ രാജയോഗങ്ങൾ രൂപപ്പെടും. ഈ വർഷം സെപ്തംബർ 11 നാണ് ആദ്യ രാജയോഗം രൂപപ്പെടുന്നത്. അന്നേ ദിവസം ശനി, ഗുരു, രാഹു എന്നിവർ ഒരേ രാശിയിൽ നിൽക്കുകയും അവരുടെ സഖ്യം രൂപപ്പെടുകയും ചെയ്യും.  രണ്ടാമത്തെ രാജയോഗം ഈ വർഷം 2023 സെപ്റ്റംബർ 26 നാണ് സംഭവിക്കുന്നത്. അന്ന് ചൊവ്വ, ശനി, രാഹു എന്നിവരുടെ സംയോഗം ഉണ്ടാകും.

ഈ രണ്ട് സൂപ്പർ യോഗത്തിലൂടെ പണം-സ്വത്ത്, വാഹനം, ജോലി-ബിസിനസ്സ് എന്നിവയിലെ പുരോഗതിയുടെ കാര്യത്തിൽ വളരെ ശുഭകരമായിരിക്കും. അതിന്റെ ഫലത്തിൽ 4 രാശിക്കാരുടെ ജീവിതത്തിൽ 4 മാസം സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പെരുമഴയായിരിക്കും.  അവർ ഏത് ജോലി ആരംഭിച്ചാലും അതിൽ വിജയിക്കും. മുടങ്ങിക്കിടക്കുന്ന അവരുടെ എല്ലാ ജോലികളും യാന്ത്രികമായി പൂർത്തിയാകും. ഏതൊക്കെയാണ് ആ 4 രാശികൾ എന്ന് നോക്കാം.

ചിങ്ങം (Leo):  ഈ സമയം ഈ രാശികകർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണലഭിക്കും. നിങ്ങളുടെ സ്വന്തം വീട്ടിലേക്ക് മാറുകയോ പുതിയ കട വാങ്ങുകയോ ചെയ്യാം. ജോലി ചെയ്യുന്നവർക്ക് ഇൻക്രിമെന്റോടു കൂടിയ പ്രമോഷൻ ലഭിക്കാൻ സാധ്യത. ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പുതിയ മേഖലകളിൽ നിക്ഷേപിക്കാനും കഴിയും.

ഇടവം (Taurus): രണ്ട് സൂപ്പർ രാജയോഗങ്ങളുടെ രൂപീകരണം കാരണം ഈ രാശിക്കാരുടെ ജീവിതത്തിൽ നിരവധി സന്തോഷങ്ങൾ ഉണ്ടാകും. നിങ്ങളുടെ വരുമാനത്തിന്റെ പുതിയ സ്രോതസ്സുകൾ തുറക്കാൻ കഴിയും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല പിന്തുണ ലഭിക്കും.

 

മിഥുനം (Gemini): ജീവിതത്തിൽ പുതിയ അവസരങ്ങൾ തേടുന്ന ആളുകൾക്ക് അവരുടെ ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഈ സമയം കഴിയും. അവർക്ക് ജോലി-ബിസിനസ് എന്നിവയിൽ പുതിയ അവസരങ്ങൾ ലഭിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം ലഭിക്കാൻ സാധ്യതയുണ്ട്. പൂർവിക സ്വത്ത് സമ്പാദിക്കാൻ സാധിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും.

മേടം (Aries): ഈ രാശിക്കാരോട് ശനി എപ്പോഴും പ്രസന്നനായിരിക്കും. ഇവർക്ക് തൊഴിലിൽ പ്രമോഷൻ ലഭിക്കും. ബിസിനസ്സിൽ പുതിയ ഡീലുകൾ ലഭിക്കും. ജോലി മാറാൻ ആലോചിക്കുന്നവർക്ക് മറ്റ് കമ്പനികളിൽ നിന്ന് നല്ല ഓഫർ ലെറ്ററുകൾ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link