Suresh Gopi daughter Bhagya Suresh: ഇത്രയൊക്കെ പറയേണ്ടതുണ്ടോ...? ചക്കിയുടെ കല്ല്യാണത്തിനെത്തിയ സുരേഷ് ​ഗോപിയുടെ മകൾക്കും ഭർത്താവിനുമെതിരെ സോഷ്യൽ മീഡിയ ആക്രമണം

Mon, 06 May 2024-10:54 am,

അതിൽ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ ന‍ൽകുന്ന കാര്യമാണ് താരങ്ങളുടെ വസ്ത്രധാരണം. എന്ത് ധരിക്കണം എങ്ങിനെ ധരിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടേയും താൽപര്യമാണെങ്കിലും സോഷ്യൽ മീഡിയ അതങ്ങോട്ട് സമ്മതിച്ചു തരില്ല. തടിച്ചവർക്കും, മെലിഞ്ഞവർക്കും, കറുത്ത നിറമുള്ളവർക്കും എല്ലാം പ്രത്യേക വസ്ത്രങ്ങൾ ചിലർ കൽപ്പിച്ചിട്ടുണ്ട്. അതല്ലാത്ത രൂപത്തിൽ എത്തുന്നവരേയെല്ലാം ആക്രമിക്കും. (Photo Courtesy: Whiteline Photography)

 

അത്തരത്തിൽ കഴിഞ്ഞ മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയ സുരേഷ് ​ഗോപിയുടെ മകളായ ഭാ​ഗ്യ സുരേഷും ഭർത്താവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആക്രമണം നേരിട്ടു കൊണ്ടിരിക്കുന്നത്. (Courtesy: Suresh Gopi/ Bhagya Suresh: Instagram)

 

വിവാഹത്തിനെത്തിയ ഭാ​ഗ്യ സുരേഷിന്റെ വീഡിയോകൾക്ക് താഴെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ്ങ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഭാ​ഗ്യയുടെ തടിക്കും  വസ്ത്രധാരണത്തിനുമാണ് ആക്രമണം നേരിട്ടു കൊണ്ടിരിക്കുന്നത്. (Courtesy: Suresh Gopi/ Bhagya Suresh: Instagram)

 

 

ചുവപ്പ് നിറത്തിലുള്ള ചുരിദാറാണ് താരപുത്രി അണിഞ്ഞിരിക്കുന്നത്. എന്നാൽ അമിത തടിയുള്ളതിനാൽ ഭാ​ഗ്യയ്ക്ക് ഈ വസ്ത്രം ചേരുന്നില്ലെന്നും തടി കുറച്ചു കൂടെ എന്നൊക്കെ ആണ് കമ്മന്റുകൾ. (Courtesy: Suresh Gopi/ Bhagya Suresh: Instagram)

 

 

ഇത്രയും തടിയുള്ള ഇവളെ എങ്ങനെയാണാവോ ഇവനിഷ്ടപ്പെട്ടത്. ഈ തടിയൊക്കെ ഒന്ന് കുറച്ചൂടെ ഈ വസ്ത്രം തനിക്ക് ചേരുന്നില്ല എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. അതിനിടയിൽ ഇത്രയൊന്നും മോശം പറയേണ്ടതുണ്ടോ, നല്ല ഭം​ഗിയുണ്ട് ഭാ​ഗ്യയെ കാണാനെന്ന തരത്തിലും കമ്മന്റുകൾ വരുന്നുണ്ട്. (Courtesy: Suresh Gopi/ Bhagya Suresh: Instagram)

 

 

കഴിഞ്ഞ ജനുവരിയിലായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രിയടക്കം വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഭാ​ഗ്യ സുരേഷിന്റെ വിവാഹ ചിത്രങ്ങൾക്ക് താഴേയും ഇത്തരത്തിൽ മോശം കമ്മന്റുകളുമായി ആളുകൾ എത്തിയിരുന്നു. (Courtesy: Suresh Gopi/ Bhagya Suresh: Instagram)

 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link