Cricket: തങ്ങളേക്കാൾ പ്രായം കൂടിയ സുന്ദരികളാണ് ഈ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പങ്കാളികള്‍, ആ താരങ്ങളെ പരിചയപ്പെടാം

Mon, 14 Feb 2022-6:38 pm,

ജസ്പ്രീത് ബുംറയും സഞ്ജന ഗണേശനും 2021 മാർച്ച് 15നായിരുന്നു sports anchor സഞ്ജന ഗണേശനും  ജസ്പ്രീത് ബുംറയും തമ്മിലുള്ള  വിവാഹം നടന്നത്. സഞ്ജനയെക്കാൾ 2 വർഷവും 7 മാസവും  ചെറുപ്പമാണ്  ബുംറ. 

 

മുഹമ്മദ് ഷമി ഹസീൻ ജഹാന്‍

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ ഭാര്യയായിരുന്നു  ഹസിൻ ജഹാന്‍. നിലവിൽ ഇരുവരും വിവാഹമോചിതരാണ്. ഹസിൻ ജഹാന് മുഹമ്മദ് ഷമിയെക്കാൾ 10 വയസ് കൂടുതലാണ്. വിവാഹമോചനത്തിന് ശേഷം ഇരുവരും വീണ്ടും വിവാഹം കഴിച്ചിട്ടില്ല.

ശിഖർ ധവന്‍  ആയിഷ മുഖർജി

ടീം ഇന്ത്യയുടെ 'ഗബ്ബർ' ശിഖർ ധവനും ആയിഷ മുഖർജിയും 2009 ലാണ് വിവാഹിതരായത്. ഇവര്‍ രണ്ടുപേരും തമ്മിൽ ഏകദേശം 10 വർഷത്തെ പ്രായ വ്യത്യാസമുണ്ട്.  ഇതുമാത്രമല്ല, ആയിഷയുടെ മൂത്ത മകളേക്കാൾ 15 വയസ്സ് മാത്രമേ ധവന് കൂടുതലുള്ളൂ. 2021ൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരുന്നു. 

സച്ചിൻ ടെണ്ടുൽക്കര്‍  അഞ്ജലി ടെണ്ടുൽക്കര്‍

1995ലായിരുന്നു സച്ചിനും അഞ്ജലിയും തമ്മിലുള്ള  പ്രണയ വിവാഹം. അഞ്ജലി ഒരു ഡോക്ടറായിരുന്നു. അഞ്ജലിക്ക് സച്ചിനെക്കാൾ 6 വയസ്സ് കൂടുതലാണ്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. മകന്‍ അർജുൻ അച്ഛനെപ്പോലെ ക്രിക്കറ്ററാകാനുള്ള പാതയിലാണ്.  മകൾ സാറ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link