Natonal Award: സൂര്യ അവാർഡ് വാങ്ങുന്നത് ഫോണിൽ പകർത്തി ജ്യോതിക, അതുപോലെ തിരിച്ചും, ചിത്രങ്ങൾ കാണാം
മികച്ച നടനുള്ളത് കൂടാതെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും സൂര്യയ്ക്ക് തന്നെയായിരുന്നു ലഭിച്ചിരുന്നത്. സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ചേർന്നാണ് ആ സിനിമ നിർമ്മിച്ചിരുന്നത്.
സൂരറൈ പോട്ര് എന്ന സിനിമയ്ക്ക് ആയിരുന്നു സൂര്യയ്ക്ക് ഈ രണ്ട് അവാർഡുകളും ലഭിച്ചിരുന്നത്. സുധ കൊങ്ങര പ്രസാദ് ആണ് സിനിമ സംവിധാനം ചെയ്തത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ തന്നെ സുധയ്ക്കും ലഭിച്ചു.
ഇന്നായിരുന്നു ദേശീയ അവാർഡ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്നുമാണ് സൂര്യയും ജ്യോതികയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
മികച്ച നടിക്കുള്ള അവാർഡും ഈ സിനിമയിലെ പ്രകടനത്തിന് മലയാളികളുടെ പ്രിയങ്കരിയായി അപർണ ബാലമുരളിക്ക് ആയിരുന്നു. സൂര്യയും ജ്യോതികയും അവാർഡ് ഏറ്റുവാങ്ങാൻ വന്നപ്പോഴുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതിലും ശ്രദ്ധേയമായ കാര്യം സൂര്യ അവാർഡ് ഏറ്റുവാങ്ങുമ്പോൾ അത് ക്യാമറയിൽ പകർത്തുന്ന ജ്യോതികയുടെയും, ജ്യോതിക അവാർഡ് സ്വീകരിക്കുമ്പോൾ അത് ക്യാമറയിൽ പകർത്തുന്ന സുര്യയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും.
ഇതൊക്കെയാണ് കപ്പിൾ ഗോൾസ് എന്നാണ് ആരാധകർ പറയുന്നത്.
സൂര്യയ്ക്ക് ഒപ്പം നടൻ അജയ് ദേവ്.ഗണും മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയിരുന്നു.