Budhaditya Yoga: സൂര്യന്റെ രാശിമാറ്റത്തിലൂടെ ബുധാദിത്യ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനവും സമൃദ്ധിയും!

Mon, 18 Mar 2024-3:05 pm,

Surya Budh Yuti In Meen: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശി മാറുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്.  

അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ഭൂമിയിലെ മറ്റ് ചരാചരങ്ങളെയും ബാധിക്കും.  മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിച്ചു. ഇവിടെ നേരത്തെ തന്നെ ബുധൻ വിരാചിക്കുന്നുണ്ട്.

ഇതിലൂടെ മീന രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഇതിന്റെ ഫലം എല്ലാ രാശിക്കാർക്കും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർ ശരിക്കും പൊളിക്കും.

ഈ സമയം ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകുകയാണ്.  ഒപ്പം ഇവർക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ എന്നറിയാം...

 

ഇടവം (Taurus): ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും. കാരണം ഈ രാജയോഗം നിങ്ങളുടെ ശമ്പളം ലാഭം എന്നീ സ്ഥാനങ്ങളിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശമ്പളത്തിൽ ഈ സമയം ആകസ്മിക നേട്ടങ്ങൾ ആണ് ഉണ്ടാകാൻ പോകുന്നത്. ഒപ്പം നിങ്ങൾക്ക് വരുമാനത്തിന് പുതിയ മാർഗങ്ങൾ തെളിയുകയും ചെയ്യും. പുതിയ ബിസിനസ് തുടങ്ങാൻ ഇതാണ് ബെസ്റ്റ് സമയം. ഈ സമയം നിങ്ങളുടെ സന്താനങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.  

ധനു (Sagittarius): ബുധാദിത്യ യോഗം ഇവർക്കും അനുകൂലമായിരിക്കും.  ഈ രാജയോഗം നിങ്ങളുടെ ജാതകത്തിലെ നാലാം ഭാവത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും.  ഇ സമയം നിങ്ങൾക്ക് വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാകും.  ഈ സമയം ഇവർക്ക് ധനലാഭം ഉണ്ടാകും.  ബിസിനസുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിക്കും.  ജോലിയുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.  

 

കുംഭം (Aquarius):  ബുധാദിത്യ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.  കാരണം ഈ രാശിയുടെ ധന സംസാരം എന്നീ സ്ഥാനങ്ങളിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് സമയസമയത്ത് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ഒപ്പം നിങ്ങളുടെ സംസാരത്തിലെ പ്രഭാവം എല്ലാവരേയും ആകർഷിക്കും.  കുടുംബത്തിൽ സുഖവും ശാന്തിയും ഉണ്ടാകും. സമയസമയത്ത് വരുമാനത്തിനായി പുതിയ സ്രോതസ് തെളിയും. ഒപ്പം നിങ്ങൾക്ക് ധനനേട്ടം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link