Surya Gochar 2022: സൂര്യ സംക്രമണം 2022; ഒറ്റരാത്രികൊണ്ട് സമ്പന്നരായേക്കാവുന്ന ആ ഭാഗ്യരാശികൾ ഇവരാണ്, നിങ്ങളുടെ രാശിയേത്?
മിഥുനം: മിഥുനം രാശിക്കാർക്ക് ഡിസംബറിലെ സൂര്യ സംക്രമണം വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ പുരോഗതിയും പണവും വന്നുചേരും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ ജീവിത പങ്കാളിയോട് കൂടുതൽ സ്നേഹവും കരുതലും ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കന്നി: സൂര്യന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. പുതിയ വീട്, സ്ഥലം, വാഹനം എന്നിവ വാങ്ങാനുള്ള അവസരമുണ്ടാകും. ബഹുമാനം കൂടും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം വളരെ ലാഭകരമാണ്.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ സംക്രമം അനുകൂല ഫലങ്ങൾ നൽകും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ബിസിനസിൽ പുരോഗതിയും ലാഭവും ഉണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും വിജയസാധ്യത കൂടുതലാണ്.
ധനു: ധനു രാശിക്കാർക്ക് ഈ കാലയളവിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ആത്മവിശ്വാസം വർധിക്കും. ജോലിയിൽ എല്ലാവരും നിങ്ങളെ ബഹുമാനിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. നിക്ഷേപത്തിന് നല്ല സമയം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.