Sun Transit 2022: സൂര്യൻ തുലാം രാശിയിലേക്ക്; ഈ അഞ്ച് രാശിക്കാർക്ക് ധനനഷ്ടം!

Mon, 03 Oct 2022-4:48 pm,

മേടം: ബിസിനസുകാർക്ക് പണനഷ്ട്ടം പോലുള്ള പ്രശ്നങ്ങൾ നേരിടാം. വീട്ടിൽ നിന്നും പ്രശ്നങ്ങൾ വരാം. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത് സംഘർഷത്തിന് സാധ്യതയുണ്ട്. 

 

മിഥുനം: മിഥുനരാശിക്ക് മൂന്നാം ഭാവാധിപൻ സൂര്യനാണ്. സംക്രമ കാലയളവിൽ മിഥുന രാശിക്കാർ ജോലി സംബന്ധമായ യാത്രകൾ ഒഴിവാക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങളോട് പലർക്കും ദേഷ്യം കൂടുകയും അത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യും.

 

കർക്കടകം: കർക്കടക രാശിക്കാരുടെ രണ്ടാം ഭാവാധിപൻ സൂര്യനാണ്. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി കലഹമുണ്ടാകാം. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ വരും. കുടുംബത്തിലും തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടായേക്കാം. ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ആരോഗ്യം ശ്രദ്ധിക്കുക.

 

കന്നി: കന്നി രാശിക്കാർക്ക് പന്ത്രണ്ടാം ഭാവാധിപൻ സൂര്യനാണ്. ഈ കാലയളവിൽ കന്നി രാശിക്കാർക്ക് ചെലവ് കൂടും. ഇതിലൂടെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാം. അപകടത്തിനും സാധ്യതയുണ്ട്. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കാതെ വന്നേക്കാം.

 

കുംഭം: കുംഭം രാശിക്കാർക്ക് ഏഴാം ഭാവാധിപൻ സൂര്യനാണ്. സൂര്യൻ തുലാം രാശിയിൽ സംക്രമിക്കുമ്പോൾ കുംഭം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രതികൂല സാഹചര്യം ഉണ്ടാകാം. ധനനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യക്തിജീവിതത്തിലും വിവാദങ്ങൾ നേരിടേണ്ടി വന്നേക്കാം. ചില കുടുംബാംഗങ്ങൾക്ക് ശാരീരിക പ്രശ്നങ്ങളും അനുഭവപ്പെടാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link