Surya Guru Yuti 2023: സൂര്യ-ഗുരു സംയോഗം ഈ 3 രാശിക്കാർക്ക് നൽകും അപൂർവ്വ നേട്ടങ്ങൾ!

Sat, 28 Jan 2023-10:03 am,

സൂര്യ-വ്യാഴം യുതി ഈ 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്.  12 വർഷത്തിന് ശേഷം മേടരാശിയിൽ സൂര്യനും വ്യാഴവും ചേർന്നുള്ള അപൂർവ സംഗമം ഏതോക്കെ രാശിക്കാർക്കാണ് ഗുണമെന്ന് നമുക്ക് അറിയാം...

മീനം (Pisces): വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗം  മീന രാശിക്കാരുടെ ജീവിതത്തിൽ അപൂവ്വ മാറ്റങ്ങളന് കൊണ്ടുവരാൻ പോകുന്നത്.  സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടും. കടം വീട്ടാൻ കഴിയും. പുതിയ സ്ഥലങ്ങളിൽ സാമ്പത്തിക നിക്ഷേപങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കപ്പെടും. പണം കുടുങ്ങിക്കിടക്കുന്ന ബിസിനസുകാർക്ക് അത് തിരികെ ലഭിക്കും.  ബിസിനസിൽ ലാഭം ഉണ്ടാകാൻ സാധ്യത.

മേടം (Aries):  സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗത്തിൽ നിന്ന് നിങ്ങൾക്ക് വൻ ധനലാഭമാണ് ഉണ്ടാകാൻ പോകുന്നത്.  12 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു അനുകൂല പ്രഭാവം ഈ രാശിക്കാരില്‍ ഉണ്ടാവുന്നത് അനന്ത ശ്രദ്ധേയം. ജോലിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ ആത്മീയതയ്‌ക്ക് വേണ്ടിയോ ഒരു നീണ്ട യാത്രയ്ക്ക് സാധ്യത. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും.  സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. കുട്ടികൾക്ക് പഠനരംഗത്തു നിന്നും നല്ല വാർത്തകൾ കേൾക്കാൻ കഴിയും.  വിദേശത്ത് ജോലിക്ക് വേണ്ടി പഠിക്കുന്നവർക്കും  പ്രയത്‌നിക്കുന്നവർക്കും അനുകൂല ഫലം ലഭിക്കും. ഈ സമയം ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. 

കർക്കിടകം (Cancer):  ഈ രാശിക്കാർക്കും ഈ സമയം മികച്ചതാണ്.  ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിക്കുകയും നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്യും.  പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവരുടെ അന്വേഷണം പൂർത്തിയാകും. പ്രമോഷവും ശമ്പള വര്‍ദ്ദനവും നിങ്ങളെ തേടി എത്തുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കും. ബിസിനസ്സിന് നല്ല സമയം.  പുതിയ നിരവധി ഡീലുകൾ കൈയിൽ വരും. കോടതി സംബന്ധമായ കേസുകൾ അനുകൂലമായി പരിഹരിക്കപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link