Surya Nakshatra Gochar: സൂര്യൻ ഉത്രം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ ഒപ്പം രാജകീയ ജീവിതവും!
Surya Gochar In Uthram Nakshatra: സൂര്യൻ ഉടൻതന്നെ ഉത്തരം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ മേടം അടക്കമുള്ള 3 രാശിക്കാർക്ക് എല്ലാ മേഖലയിലും നേട്ടത്തിനൊപ്പം അപ്രതീക്ഷിത ധനലാഭവും ഉണ്ടാകും.
Sun Transit In Uthram Nakshatra: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ ഒരു നിശ്ചിത സമയത്ത് രാശി മാറും. ആത്മാവിൻ്റെ ഘടകത്തോടൊപ്പം സൂര്യനെ പിതൃ സ്ഥാനത്തും കാണുന്നു. സൂര്യൻ്റെ രാശി മാറ്റം 12 രാശിക്കാരുടെ ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കാറുണ്ട്.
സൂര്യൻ സമയാസമയത്ത് രാശി മാറുന്നപോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. കുറച്ച് സമയത്തിന് ശേഷം സൂര്യൻ അതിൻ്റെ രാശിചിഹ്നം മാറ്റുകയും രാശിയെ മാറ്റുകയും ചെയ്യുന്നുവെന്ന് നമുക്ക് പറയാം. ഈ സമയത്ത് സൂര്യൻ പൂരം നക്ഷത്രത്തിലാണ്. ഇനി സെപ്റ്റംബർ 13 ന് ഉത്രം നക്ഷത്രത്തിലേക്ക് അതായത് സ്വന്തം നക്ഷത്രത്തിൽ പ്രവേശിക്കും.
അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കും. സൂര്യൻ ഉത്രം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഏതൊക്കെ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.
സെപ്റ്റംബർ 13 ന് രാവിലെ 9:44 ന് സൂര്യൻ ഉത്രം നക്ഷത്രത്തിൽ പ്രവേശിക്കും. ഇത് സെപ്റ്റംബർ 27 വരെ ഈ രാശിയിൽ തുടരും തുടർന്ന് അത്തം നക്ഷത്രത്തിൽ പ്രവേശിക്കും
ജ്യോതിഷ പ്രകാരം 27 നക്ഷതങ്ങളിൽ പന്ത്രണ്ടാമത്തെ നക്ഷത്രമാണ് ഉത്രം നക്ഷത്രം, ഈ നക്ഷത്രത്തിന്റെ അധിപൻ സൂര്യനാണ്. ഈ നക്ഷത്രത്തിൽ ജനിച്ചവർ വിജ്ഞാനത്തിലും ഗ്രന്ഥങ്ങളിലും അറിവുള്ളവരും യോദ്ധാക്കളും ധീരരുമായിരിക്കും.
മേടം (Aries): ഈ രാശിയുടെ അഞ്ചാം ഭാവാധിപൻ സൂര്യനാണ്. അത്തരമൊരു സാഹചര്യത്തിൽ, സൂര്യദേവൻ ഈ രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും അപാര വിജയവും നൽകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കുന്നതിനൊപ്പം സമ്പത്തിൽ വർധനവുണ്ടാകും. തൊഴിൽ മേഖലയിൽ വിജയം കൈവരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും
മിഥുനം (Gemini): ഇവർക്കും സൂര്യൻ്റെ രാശി മാറ്റം വളരെയധികം ഗുണം നൽകും. സുഖസൗകര്യങ്ങളിൽ വർദ്ധനവുണ്ടാക്കും, സന്തോഷം പലമടങ്ങ് വർദ്ധിക്കും, വിദേശ രാജ്യങ്ങളിൽ ജോലിയ്ക്കായി നിരവധി പുതിയ അവസരങ്ങൾ ലഭിക്കും, എല്ലാ മേഖലയിലും വിജയം നേടാനുള്ള അവസരങ്ങളും ഉണ്ടാകും, ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വിജയിച്ചേക്കാം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വരുമാനം വർധിക്കും, ധനനേട്ടം ഉണ്ടാകും, ആരോഗ്യം നല്ലതായിരിക്കും
തുലാം (Libra): ഇവർക്കും സൂര്യന്റെ ഈ നക്ഷത്ര മാറ്റം വൻ നേട്ടങ്ങൾ നൽകും, ജീവിതത്തിൽ സന്തോഷം, ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വീണ്ടും തുടങ്ങും, നിങ്ങൾക്ക് ഭൗതിക സന്തോഷം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, പങ്കാളിയുമായി നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും, ആരോഗ്യം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)