Shukra Surya Yuti: സൂര്യ ശുക്ര സംയോഗം സൃഷ്ടിക്കും ശുക്രാദിത്യ യോഗം; ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ

Mon, 08 Apr 2024-12:54 pm,

സൂര്യ ശുക്ര സംയോഗം ഏപ്രിൽ 24 ന് സംഭവിക്കും. ഇതിലൂടെ ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും.  ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം മാറിമാറിയും

Surya Shukra Yuti In Aries: ജ്യോതിഷ പ്രകാരം സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. സമ്പത്ത്, മഹത്വം, സന്തോഷം എന്നിവയുടെ കാരകനായ ഗ്രഹമാണ് ശുക്രൻ

ഗ്രഹങ്ങൾ തങ്ങളുടെ രാശികൾ മാറുമ്പോഴോ പരസ്പരം യോജിക്കുമ്പോഴോ ശുഭ-അശുഭ യോഗങ്ങളോ രാജയോഗങ്ങളോ ഒക്കെ രൂപപ്പെടാറുണ്ട്.  ഈ രാജയോഗങ്ങൾ ഭൂമിയേയും എല്ലാത്തിനേയും ബാധിക്കും

 

ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 13 ന് സൂര്യൻ തൻ്റെ ഉന്നത രാശിയായ മേടത്തിൽ പ്രവേശിക്കും.  അതുപോലെ ഏപ്രിൽ 24 ന് ശുക്രൻ മേടരാശിയിലും സംക്രമിക്കും. അതായത് ഏപ്രിൽ 24ന് മേടരാശിയിൽ സൂര്യൻ്റെയും ശുക്രൻ്റെയും സംയോഗം ഉണ്ടാകുമെന്നർത്ഥം

ഇപ്രകാരം രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരലിലൂടെ ശുക്രാദിത്യ രാജയോഗം രൂപപ്പെടും.  ഇതിലൂടെ ഏപ്രിൽ 24ന് ശേഷം ചില രാശിക്കാരുടെ ഭാഗ്യം താനേ തെളിയുമെന്നാണ് ജ്യോതിഷികൾ പറയുന്നത്.

ഭാഗ്യം നിങ്ങളുടെ പക്ഷത്തുണ്ടാകും ഒപ്പം ഈ സമയം സമ്പത്തിൽ വലിയ വർദ്ധനവും ഉണ്ടാകും. സൂര്യനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ശുക്രാദിത്യ രജോയാഗത്തിലൂടെ മിന്നിത്തിളങ്ങുന്ന രാശികൾ ഏതൊക്കെ എന്നറിയാം...

 

മേടം (Aries): ജ്യോതിഷ പ്രകാരം ശുക്ര-സൂര്യ കൂടിച്ചേരൽ മേട രാശിയിലുള്ളവർക്ക് ശുഭകരമായിരിക്കും. മേട രാശിയുടെ ലഗ്നഭാവത്തിലാണ് ശുക്രാദിത്യ രാജയോഗമാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ മേട രാശിയിലുള്ളവരുടെ ആത്മവിശ്വാസം വർദ്ധിക്കും, കരിയറിലും ബിസിനസിലും അപ്രതീക്ഷിത വിജയം ലഭിക്കും, വരുമാനത്തിൽ വർദ്ധനവിന് സാധ്യത, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത

തുലാം (Libra):  തുലാം രാശിയിലുള്ളവർക്ക് ശുക്രാദിത്യ രാജയോഗത്തിലൂടെ നിരവധി നേട്ടങ്ങൾ ഉണ്ടാകും.  തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ വിവാഹിതരായവർക്ക് അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും, അപ്രതീക്ഷിത ധനലാഭം ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.

ചിങ്ങം (Leo):  ജ്യോതിഷികൾ പറയുന്നതനുസരിച്ച് ചിങ്ങം രാശിക്കാർക്കും ശുക്രാദിത്യ രാജയോഗം വളരെ ശുഭകരവും പ്രയോജനകരവുമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടാൻ പോകുന്നത്.  ഇതിലൂടെ നിങ്ങൾക്ക് ഭാഗ്യാനുഗ്രഹങ്ങൾ ലഭിക്കും, പോസിറ്റീവ് ചിന്തകൾ മനസ്സിൽ വരും, സമൂഹത്തിൽ ബഹുമാനം ആദരവും വർദ്ധിക്കും, സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link